വീണ്ടും മെസ്സി, അവിശ്വസനീയ തിരിച്ചുവരവ് നടത്തി മിയാമി മുന്നോട്ട്.
ഒരല്പം മുമ്പ് ലീഗ്സ് കപ്പിൽ നടന്ന മത്സരത്തിൽ ഇന്റർ മിയാമി വിജയിച്ചിട്ടുണ്ട്.ഡെല്ലാസ് എഫ്സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി കൊണ്ടാണ് ഇന്റർ മിയാമി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയിട്ടുള്ളത്. ലയണൽ മെസ്സി തന്നെയാണ് മത്സരത്തിൽ ഇന്റർ മിയാമിയെ മുന്നിൽ നിന്ന് നയിച്ചത്.
മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ ജോർഡി ആൽബയുടെ അസിസ്റ്റിൽ നിന്ന് ലയണൽ മെസ്സി ഇന്റർ മിയാമിക്ക് ലീഡ് നേടിക്കൊടുത്തു.എന്നാൽ പിന്നീട് എതിരാളികൾ തിരിച്ചടിക്കുകയായിരുന്നു.37,45,63 മിനിട്ടുകളിൽ ഡെല്ലാസ് എഫ്സി ഗോൾ നേടിയതോടെ ഇന്റർമിയാമി തോൽവി മുന്നിൽ കണ്ടു. പക്ഷേ 65ആം മിനിറ്റിൽ ആൽബയുടെ അസിസ്റ്റിൽ നിന്ന് ക്രമാഷി ഗോൾ നേടുകയായിരുന്നു. എന്നാൽ പിന്നീട് ഇന്റർ മിയാമി സെൽഫ് ഗോൾ വഴങ്ങിയതോടെ സ്കോർ 4-2 ആയി. 80 മിനിറ്റിൽ ഒരു ഗോൾ തിരിച്ചടിച്ചുകൊണ്ട് ഇന്റർ മിയാമി മത്സരം 4-3 എന്ന സ്കോറിലാക്കി.അതിനുശേഷം ആണ് ലയണൽ മെസ്സി രക്ഷകനായി അവതരിക്കുന്നത്.
The goal that saved Inter Miami.
— ESPN FC (@ESPNFC) August 7, 2023
Lionel Messi 🐐 pic.twitter.com/jbFUwMzZfx
85ആം മിനുട്ടിൽ ലഭിച്ച ഫ്രീകിക്ക് മനോഹരമായ കൊണ്ട് മെസ്സി ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ മത്സരം 4-4 എന്ന സ്കോറിലായി.പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങുകയായിരുന്നു.ഇന്റർമിയാമിക്ക് വേണ്ടി പെനാൽറ്റി എടുത്ത അഞ്ച് താരങ്ങളും ഗോളാക്കി മാറ്റുകയായിരുന്നു. എന്നാൽ രണ്ട് ഡെല്ലാസ് എഫ്സിയുടെ രണ്ട് താരങ്ങൾക്ക് പിഴച്ചതോടെ ഇന്റർമിയാമി വിജയിക്കുകയും മുന്നോട്ടു പോവുകയും ചെയ്തു.