വില കുറച്ചിട്ടും രക്ഷയില്ല,ഇന്റർമയാമിയുടെ ടിക്കറ്റ് വിൽപ്പന മന്ദഗതിയിൽ!
കഴിഞ്ഞ മാർച്ച് 13ആം തീയതിയാണ് സൂപ്പർ താരം ലയണൽ മെസ്സി ഇന്റർമയാമിക്ക് വേണ്ടി തന്റെ അവസാനത്തെ മത്സരം കളിച്ചത്.കോൺകകാഫ് ചാമ്പ്യൻസ് കപ്പിന്റെ രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ നാഷ് വില്ലെ എസ്സിയെ പരാജയപ്പെടുത്തിക്കൊണ്ട് ഇന്റർമയാമി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിരുന്നു.പക്ഷേ ലയണൽ മെസ്സിക്ക് പരിക്കേൽക്കുകയായിരുന്നു.
തുടർന്ന് അർജന്റീനയുടെയും ഇന്റർമയാമിയുടേയും മത്സരങ്ങൾ ലയണൽ മെസ്സിക്ക് നഷ്ടമായി.കോൺകകാഫ് ചാമ്പ്യൻസ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മെക്സിക്കൻ കരുത്തരായ മോന്ററിയാണ് ഇന്റർമയാമിയുടെ എതിരാളികൾ. ആദ്യ പാദ മത്സരം ഏപ്രിൽ മൂന്നാം തീയതി ഇന്റർമയാമിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് നടക്കുക. ഈ മത്സരത്തിലേക്ക് മെസ്സിയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ക്ലബ്ബ് നടത്തുന്നത്.പക്ഷേ മത്സരത്തിൽ മെസ്സി കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പുകളായിട്ടില്ല.
🚨Breaking: Lionel Messi won't play tomorrow to arrive in the best possible shape against Monterrey. ✅ pic.twitter.com/nG5JgPiMFX
— Inter Miami News Hub (@Intermiamicfhub) March 29, 2024
അതുകൊണ്ടുതന്നെ ഈ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന വളരെ മന്ദഗതിയിലാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ലയണൽ മെസ്സിയുടെ കാര്യത്തിൽ ഉറപ്പില്ലാത്തത് കൊണ്ട് തന്നെ ആരാധകർ ടിക്കറ്റ് എടുക്കാൻ മടിക്കുന്നുണ്ട്. സാധാരണഗതിയിൽ നിന്നും വിലകുറച്ചു കൊണ്ടാണ് ടിക്കറ്റ് നൽകുന്നത്.150 ഡോളർ,90 ഡോളർ, 60 ഡോളർ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. പക്ഷേ പലരും ടിക്കറ്റ് എടുക്കാൻ മടിക്കുകയാണ്.
ഈ മത്സരത്തിന്റെ രണ്ടാം പാദം മെക്സിക്കോയിൽ വെച്ചുകൊണ്ടാണ് നടക്കുക.അതിന്റെ ടിക്കറ്റ് വിൽപ്പന അതിവേഗം പുരോഗമിക്കുന്നുണ്ട്.ടിക്കറ്റ് ഏറെ കുറെ സോൾഡ് ഔട്ട് ആയി എന്നുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. ഏപ്രിൽ പത്താം തീയതി നടക്കുന്ന ആ മത്സരത്തിൽ മെസ്സി ഉണ്ടാകുമെന്നാണ് മെക്സിക്കൻ ആരാധകർ പ്രതീക്ഷിക്കുന്നത്. ഏതായാലും ഇല്ലാത്ത മത്സരങ്ങൾക്ക് ആരാധകരുടെ എണ്ണത്തിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.