വിജയവഴിയിലേക്ക് തിരിച്ചെത്തണം,ഇന്റർമയാമി ഇന്ന് ഇറങ്ങുന്നു!

അമേരിക്കൻ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഇന്റർമയാമി കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ കോളോറാഡോയാണ്.ഇന്റർമയാമിയുടെ മൈതാനമായ ചെയ്‌സ് സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5 മണിക്കാണ് ഈ മത്സരം വീക്ഷിക്കാൻ സാധിക്കുക.

സൂപ്പർ താരം ലയണൽ മെസ്സിക്ക് പരിക്കേറ്റത് ഇന്റർമയാമിക്ക് വളരെയധികം തിരിച്ചടി ഏൽപ്പിച്ചിട്ടുണ്ട്.അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ ഇന്റർമയാമിക്ക് സാധിച്ചിട്ടില്ല. ന്യൂയോർക്ക് റെഡ് ബുൾസിനോട് എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെട്ട ഇന്റർമയാമി പിന്നീട് ന്യൂയോർക്ക് സിറ്റി എഫ്സിയോട് സമനില വഴങ്ങുകയായിരുന്നു. ഏറ്റവും ഒടുവിൽ ചാമ്പ്യൻസ് കപ്പിൽ മെക്സിക്കൻ ക്ലബ്ബായ മോന്റെറി ഇന്റർമയാമിയെ പരാജയപ്പെടുത്തുകയും ചെയ്തു.

അതുകൊണ്ടുതന്നെ ഇന്റർമയാമിക്ക് ഒരു തിരിച്ചുവരവ് അത്യാവശ്യമാണ്. ഇന്നത്തെ മത്സരത്തിൽ വിജയം മാത്രമായിരിക്കും ഇന്റർമയാമി ലക്ഷ്യമിടുക.ലയണൽ മെസ്സി പരിക്കിൽ നിന്നും ഏറെക്കുറെ മുക്തനായി കഴിഞ്ഞിട്ടുണ്ട്. ഈ മത്സരത്തിൽ കുറച്ച് സമയം പകരക്കാരന്റെ രൂപത്തിൽ മെസ്സി കളിക്കാനുള്ള സാധ്യതകൾ ഉണ്ട്. പക്ഷേ പരിശീലകൻ അത് സ്ഥിരീകരിച്ചിട്ടില്ല മത്സരത്തിനു മുന്നേയാണ് അത് തീരുമാനിക്കുക എന്നാണ് ഇന്റർമയാമി പരിശീലകൻ പറഞ്ഞിട്ടുള്ളത്. ലയണൽ മെസ്സി കളിച്ചാൽ അത് മയാമിക്ക് ഏറെ ഊർജ്ജം പകരുന്ന ഒരു കാര്യമായിരിക്കും.

ലൂയിസ് സുവാരസിന്റെ മികവ് ഇന്റർമയാമിക്ക് ആശ്വാസമാണ്. പക്ഷേ മധ്യനിരയും പ്രതിരോധനിരയും ദയനീയമായ പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നിരുന്നാലും പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഇന്റർമയാമി തന്നെയാണ് ഉള്ളത്. എതിരാളികളായ കോളോറാഡോ വെസ്റ്റേൺ ലീഗിൽ ഏഴാം സ്ഥാനത്താണ് തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!