വണ്ടർ ഗോളുമായി മെസ്സി,ഇന്റർ മയാമി ഫൈനലിൽ!

ഒരല്പം മുമ്പ് നടന്ന ലീഗ്സ് കപ്പിന്റെ സെമിഫൈനൽ പോരാട്ടത്തിൽ ഇൻഡർ മയാമിക്ക് തകർപ്പൻ വിജയം. എതിരാളികളായ ഫിലാഡൽഫിയയെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഇന്റർ മയാമി തകർത്തു വിട്ടത്.നായകൻ ലയണൽ മെസ്സി മത്സരത്തിലും ഗോൾ നേടുകയായിരുന്നു. തകർപ്പൻ വിജയത്തോടുകൂടി ഇന്റർ മയാമി ഫൈനലിൽ എത്തിയിട്ടുണ്ട്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ 3 ഗോളുകൾ നേടി കൊണ്ട് ഇന്റർ മയാമി വിജയം ഉറപ്പിച്ചിരുന്നു.തുടക്കത്തിൽ തന്നെ ജോസഫ് മാർട്ടിനെസാണ് ഗോൾ നേടിയത്. പിന്നീട് ലയണൽ മെസ്സിയുടെ വണ്ടർ ഗോൾ പിറന്നു. ഒരു ലോങ്ങ് റേഞ്ച് ഷോട്ടിലൂടെയാണ് ലയണൽ മെസ്സി മത്സരത്തിന്റെ ഇരുപതാം മിനുട്ടിൽ പല കുലുക്കിയത്. പിന്നീട് ജോർഡി ആൽബ കൂടി ഗോൾ നേടിയതോടെ ആദ്യപകുതിയിൽ തന്നെ മൂന്ന് ഗോളുകളുടെ ലീഡ് നേടി കൊണ്ട് മയാമി വിജയം ഉറപ്പിച്ചിരുന്നു.

രണ്ടാം പകുതിയിൽ അവർ ഒരു ഗോൾ മടക്കി. പിന്നീട് ഡേവിഡ് റൂയിസ് ഗോൾ നേടിയതോടെ ഇന്റർ മയാമി ഗോൾ പട്ടിക പൂർത്തിയാക്കുകയായിരുന്നു. ഇനി ഫൈനൽ മത്സരമാണ് മയാമി കളിക്കുക. ഈ ടൂർണമെന്റിൽ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ചു കൊണ്ടാണ് മയാമി ഫൈനലിൽ എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *