ലീഗ്സ് കപ്പ് നേടാൻ പ്ലാൻ ഉണ്ടായിരുന്നില്ല, കരുതിയ പോലെയല്ല കാര്യങ്ങൾ നടന്നത്: മയാമി കോച്ച്
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ഇന്റർ മയാമിയുടെ പരിശീലകനായി കൊണ്ട് പ്രശസ്തനായ ജെറാർഡോ മാർട്ടിനോ എത്തിയിരുന്നത്. അതിനുശേഷം ലയണൽ മെസ്സിയും ബുസ്ക്കെറ്റ്സും ആൽബയുമൊക്കെ എത്തി. തുടർന്ന് എല്ലാവരും ചേർന്നുകൊണ്ട് ഇന്റർ മയാമിക്ക് ലീഗ്സ് കപ്പ് കിരീടം നേടിക്കൊടുത്തു. എന്നാൽ അതിനു ശേഷം കാര്യങ്ങൾ പ്രതീക്ഷിച്ച രീതിയിൽ അല്ല മുന്നോട്ടുപോയത്.
ഓപ്പൺ കപ്പിന്റെ ഫൈനലിൽ ഇന്റർ പരാജയപ്പെട്ടു. മാത്രമല്ല എംഎൽഎസിൽ പ്ലേ ഓഫ് കാണാതെ മയാമി പുറത്താവുകയും ചെയ്തു. ഏതായാലും ഇതേക്കുറിച്ച് പരിശീലകനായ മാർട്ടിനോ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.ലീഗ്സ് കപ്പിൽ അങ്ങനെ കളിക്കാൻ പദ്ധതി ഉണ്ടായിരുന്നില്ലെന്നും കരുതിയ പോലെയല്ല കാര്യങ്ങൾ നടന്നത് എന്നുമാണ് ഈ കോച്ച് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Inter Miami have been eliminated from MLS Cup playoff contention. pic.twitter.com/lQAzfNlafy
— ESPN FC (@ESPNFC) October 8, 2023
“ഈ സീസൺ ഞാൻ കരുതിയത് പോലെയൊന്നുമല്ല നടന്നിട്ടുള്ളത്. തികച്ചും വ്യത്യസ്തമായ രീതിയിലാണ് മുന്നോട്ടുപോയത്. എന്റെ പ്രതീക്ഷകൾ എന്തെന്നാൽ ഒരു ശൈലി ഉണ്ടാക്കിയെടുത്ത് നല്ല രീതിയിൽ കളിക്കുക എന്നതായിരുന്നു.ലീഗ്സ് കപ്പിന് ഒരു വലിയ പ്രാധാന്യം നൽകാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. പക്ഷേ അങ്ങനെയല്ല സംഭവിച്ചത്. അതുകൊണ്ടുതന്നെ ലീഗ്സ് കപ്പിൽ താരങ്ങൾക്ക് ഒരുപാട് മത്സരങ്ങൾ കളിക്കേണ്ടിവന്നു.പല താരങ്ങൾക്കും പരിക്കിന്റെ പ്രശ്നങ്ങളും ഉണ്ടായി. ഓരോ മത്സരത്തിലും ഞങ്ങൾക്ക് ഓരോ വ്യത്യസ്ത ടീമുമായാണ് ഇറങ്ങേണ്ടി വന്നത് ” ഇതാണ് മാർട്ടിനോ പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സിയുടെ പരിക്ക് യഥാർത്ഥത്തിൽ ഇന്റർ മയാമിക്ക് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിട്ടുള്ളത്. നിരന്തരം തോൽവികൾ മയാമിക്ക് ഏറ്റുവാങ്ങേണ്ടി വന്നു കഴിഞ്ഞു. ഇനി ലീഗിൽ രണ്ട് മത്സരങ്ങൾ മാത്രമാണ് മയാമിക്ക് അവശേഷിക്കുന്നത്. രണ്ട് മത്സരങ്ങളും ഷാർലറ്റ് എഫ്സിക്കെതിരെയാണ്.