ലയണൽ മെസ്സി നാളെ ഇന്റർ മയാമിക്ക് വേണ്ടി കളിക്കുമോ?പുതിയ സൂചനകൾ ഇങ്ങനെയാണ്.

സൂപ്പർ താരം ലയണൽ മെസ്സി കഴിഞ്ഞ ഇന്റർ മയാമിയുടെ മത്സരം കളിച്ചിരുന്നില്ല.പരിക്ക് മൂലം മെസ്സിക്ക് വിശ്രമം അനുവദിക്കുകയായിരുന്നു. മെസ്സി ഇല്ലാതെ ഇറങ്ങിയ ഇന്റർ മയാമി ഒരു വലിയ തോൽവി ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അറ്റ്ലാൻഡ യുണൈറ്റഡ് ഇന്റർ മയാമിയെ പരാജയപ്പെടുത്തിയത്.

MLS ന്റെ പ്ലേ ഓഫിൽ പ്രവേശിക്കണമെങ്കിൽ ആദ്യ 9 സ്ഥാനങ്ങളിൽ എങ്കിലും ഫിനിഷ് ചെയ്യേണ്ടതുണ്ട്. നിലവിൽ ഒമ്പതാം സ്ഥാനത്തുള്ളത് ഡിസി യുണൈറ്റഡാണ്. ഒരു മത്സരം കുറച്ചു കളിച്ച മയാമിക്ക് അവരുമായി 7 പോയിന്റ് വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ പ്ലേ ഓഫിൽ എത്തണമെങ്കിൽ ഇനിയുള്ള മത്സരങ്ങൾ എല്ലാം വിജയിക്കുക എന്നത് ഇന്റർ മയാമിയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ കാര്യമാണ്.

നാളെ എംഎൽഎസിൽ നടക്കുന്ന മത്സരത്തിൽ ഇന്റർ മയാമി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ടോറോന്റോ എഫ്സിയാണ് മയാമിയുടെ എതിരാളികൾ. നാളെ പുലർച്ചെ ഇന്ത്യൻ സമയം അഞ്ചുമണിക്ക് മയാമിയുടെ മൈതാനത്ത് വെച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിൽ വിജയിക്കുക എന്നുള്ളത് ഇന്ററിനെ സംബന്ധിച്ചിടത്തോളം നിർണായകമായ കാര്യമാണ്. അതുകൊണ്ടുതന്നെ ലയണൽ മെസ്സിയെ കളിപ്പിക്കാനാണ് ക്ലബ്ബ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം മെസ്സി പൂർണ്ണമായും ടീമിനോടൊപ്പം ട്രെയിനിങ് നടത്തിയിട്ടുണ്ട്. താരങ്ങളെ തനിക്ക് സംരക്ഷിക്കേണ്ടതുണ്ടെന്ന് മയാമി പരിശീലകൻ പറഞ്ഞിട്ടുണ്ടെങ്കിലും മെസ്സിയെ കളിപ്പിക്കാൻ തന്നെയാണ് ക്ലബ്ബിന്റെ നീക്കം. മെസ്സിക്ക് സ്റ്റാർട്ട് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ചുരുങ്ങിയത് മെസ്സി പകരക്കാരന്റെ റോളിൽ എങ്കിലും കളത്തിലേക്ക് വരും. ഏതായാലും ലയണൽ മെസ്സിയെ അണിനിരത്തിക്കൊണ്ട് മൂന്ന് പോയിന്റുകൾ നേടാൻ കഴിയുമെന്നുള്ള വിശ്വാസത്തിലാണ് ഇന്റർ മയാമി ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *