ലയണൽ മെസ്സിയോടും ഇന്റർ മയാമിയോടും നോ പറഞ്ഞ് അർജന്റൈൻ താരം.

അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്ക് കഴിഞ്ഞ സീസണിൽ ലീഗിൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണിന്റെ മധ്യത്തിലായിരുന്നു ലയണൽ മെസ്സിയെ ഇന്റർ മയാമി സ്വന്തമാക്കിയത്. അതിനുശേഷം ആൽബയും ബുസ്ക്കെറ്റ്സും ഇന്റർ മയാമിയിൽ എത്തുകയായിരുന്നു.ഇന്ന് ഈ അമേരിക്കൻ ക്ലബ്ബ് ലോകപ്രശസ്തമാണ്.

പക്ഷേ വരുന്ന സീസണിലേക്ക് കൂടുതൽ ശക്തമായ ഒരു ടീമിനെ അവർക്ക് ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായി കൊണ്ട് തന്നെയാണ് ലൂയിസ് സുവാരസിനെയും അവർ ടീമിലേക്ക് എത്തിച്ചത്.ഈ ട്രാൻസ്ഫർ ജാലകത്തിൽ കൂടുതൽ സൂപ്പർതാരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ അവർ നടത്തുന്നുണ്ട്.ബൊക്ക ജൂനിയേഴ്സിന്റെ രണ്ട് അർജന്റൈൻ താരങ്ങൾക്ക് വേണ്ടി അവർ ശ്രമങ്ങൾ നടത്തിയിരുന്നു.

മുൻ അർജന്റൈൻ താരമായിരുന്ന മാർക്കോസ് റോഹോയെ ലയണൽ മെസ്സിയും പരിശീലകൻ മാർട്ടിനോയും ഇന്റർ മയാമിയിലേക്ക് ക്ഷണിച്ചിരുന്നു. പ്രതിരോധനിര താരമായ ഇദ്ദേഹത്തിന് ബൊക്ക ജൂനിയേഴ്സുമായി 2025 വരെ കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്. അദ്ദേഹം തന്റെ തീരുമാനം എടുത്തു കഴിഞ്ഞിട്ടുണ്ട് എന്നാണ് മാർക്ക റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ബൊക്ക ജൂനിയേഴ്സിൽ തന്നെ തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

റിക്വൽമിയേ ഇക്കാര്യം വാട്സാപ്പിലൂടെ റോഹോ അറിയിച്ചിട്ടുണ്ട്. ഇന്റർ മയാമിയിലേക്ക് അദ്ദേഹം വരാനുള്ള സാധ്യതകളെ കുറക്കുകയാണ് ചെയ്തിട്ടുള്ളത്. പ്രത്യേകിച്ച് ഈ ട്രാൻസ്ഫറിൽ വരാൻ സാധ്യതയില്ല.ഒരുപക്ഷേ ഭാവിയിൽ അദ്ദേഹം പരിഗണിച്ചേക്കാം. അതുപോലെതന്നെ സെൻട്രൽ മിഡ്‌ഫീൽഡറായ ക്രിസ്ത്യൻ മെഡീനക്ക് വേണ്ടി ഇന്റർ ശ്രമിക്കുന്നുണ്ട്. എന്നാൽ താരത്തെയും ബൊക്ക വിട്ടു നൽകാൻ സാധ്യത കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *