റെക്കോർഡ് ഉള്ളത് ഏറ്റവും മികച്ച കൈകളിൽ : മെസ്സിയെക്കുറിച്ച് ഇന്റർമയാമി പരിശീലകൻ.
ഇന്റർ മയാമിക്ക് അവരുടെ ചരിത്രത്തിലെ ആദ്യ കിരീടം നേടിക്കൊടുക്കാൻ ക്യാപ്റ്റൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നു.ലീഗ്സ് കപ്പ് ടൂർണമെന്റിൽ മികച്ച പ്രകടനമാണ് മെസ്സി നടത്തിയത്. 10 ഗോളുകളും ഒരു അസിസ്റ്റും ലയണൽ മെസ്സിയാണ് സ്വന്തമാക്കിയത്. ടൂർണമെന്റ്ലെ മികച്ച താരവും ടോപ്പ് സ്കോററും ലയണൽ മെസ്സി തന്നെയായിരുന്നു.
മാത്രമല്ല മറ്റൊരു റെക്കോർഡ് കൂടി മെസ്സി ഇന്നലെ കരസ്ഥമാക്കിയിരുന്നു. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരമെന്ന റെക്കോർഡാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.44 കിരീടങ്ങളാണ് മെസ്സി നേടിയിട്ടുള്ളത്. ഇന്റർ മയാമിയുടെ പരിശീലകനായ ടാറ്റ മാർട്ടിനോ ഇതേക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. റെക്കോർഡ് ഉള്ളത് ഏറ്റവും മികച്ച കൈകളിൽ എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
This Messi edit is COLD 🥶🐐 pic.twitter.com/msMmWpcpJn
— R (@Lionel30i) August 20, 2023
“വ്യക്തിഗത നേട്ടങ്ങൾക്ക് ലയണൽ മെസ്സി അത്ര പ്രാധാന്യം നൽകാറില്ല.അതിനേക്കാൾ പ്രാധാന്യം മെസ്സി എപ്പോഴും ടീമിന്റെ നേട്ടങ്ങൾക്കാണ് നൽകാറുള്ളത്.അത് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ള ഒരു കാര്യമാണ്. പക്ഷേ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരമായി മാറാൻ ഇപ്പോൾ മെസ്സിക്ക് കഴിഞ്ഞു. ഈ റെക്കോർഡ് ഉള്ളത് ഇപ്പോൾ ഏറ്റവും മികച്ച കൈകളിലാണ് ” ലയണൽ മെസ്സിയെ കുറിച്ച് കോച്ച് പറഞ്ഞു.
മെസ്സി കളിച്ച എല്ലാ ടീമിനൊപ്പം ഇപ്പോൾ അദ്ദേഹം കിരീടങ്ങൾ സ്വന്തമാക്കി കഴിഞ്ഞു.35 കിരീടങ്ങൾ അദ്ദേഹം ബാഴ്സലോണക്കൊപ്പം നേടിയിട്ടുണ്ട്. 5 കിരീടങ്ങൾ അർജന്റീനക്കൊപ്പവും 3 കിരീടങ്ങൾ പിഎസ്ജിക്കൊപ്പവും നേടി. ഇന്റർ മയാമിക്കൊപ്പം ഒരു കിരീടം കൂടി നേടിയതോടെയാണ് 44 കിരീടങ്ങൾ മെസ്സി പൂർത്തിയാക്കിയത്.