റൂണിക്ക് കീഴിൽ ആഴ്സണലിനെതിരെ മെസ്സി അരങ്ങേറുമോ?

ഏറെ അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമം കുറിച്ചുകൊണ്ട് ലയണൽ മെസ്സി തന്റെ ഭാവിയെ കുറിച്ചുള്ള അന്തിമ തീരുമാനം പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് ലയണൽ മെസ്സി ഇനി കളിക്കുക. ഒഫീഷ്യലായി കൊണ്ട് മെസ്സി ഇതുവരെ സൈൻ ചെയ്തിട്ടില്ലെങ്കിലും ഉടൻ തന്നെ അതുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ വെക്കേഷനിലാണ് മെസ്സിയുള്ളത്.

അർജന്റീനയിൽ തിരിച്ചെത്തിയ മെസ്സി അധികം വൈകാതെ തന്നെ മിയാമിയിലേക്ക് പോകും. ബാക്കിയുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിക്കൊണ്ട് മെസ്സി ഒഫീഷ്യലായി കൊണ്ട് തന്നെ ഇന്റർ മിയാമി താരമായി മാറും. ലയണൽ മെസ്സിയുടെ അരങ്ങേറ്റം എന്നുണ്ടാവുമെന്നാണ് ഏവരും ആകാംക്ഷയോടെ കൂടി ഉറ്റുനോക്കുന്നത്. ജൂലൈ 21ആം തീയതി ഇന്റർ മിയാമി ക്രൂസ് അസൂളിനെതിരെ കളിക്കുന്നുണ്ട്. ആ മത്സരത്തിൽ മെസ്സി അരങ്ങേറും എന്നാണ് പൊതുവിൽ പ്രതീക്ഷിക്കപ്പെടുന്നത്.

പക്ഷേ അതിനു മുൻപേ ലയണൽ മെസ്സിക്ക് അമേരിക്കയിൽ അരങ്ങേറാനുള്ള അവസരമുണ്ട്. അതായത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണൽ MLS ഓൾ സ്റ്റാർസിനെതിരെ ഒരു മത്സരം കളിക്കുന്നുണ്ട്. ജൂലൈ ഇരുപതാം തീയതിയാണ് ഈ മത്സരം നടക്കുക.MLS ലെ പ്രധാനപ്പെട്ട താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഇലവനെതിരെയാണ് ആഴ്സണൽ കളിക്കുക. ഇംഗ്ലീഷ് ഇതിഹാസമായ വെയ്ൻ റൂണിയാണ് ഈ ടീമിനെ പരിശീലിപ്പിക്കുക.

ഈ മത്സരത്തിൽ മെസ്സി പങ്കെടുക്കുമോ എന്നുള്ളതും ആരാധകർ ഉറ്റു നോക്കുന്ന ഒരു കാര്യമാണ്. അതായത് മെസ്സി ഔദ്യോഗികമായി കൊണ്ട് ഇന്റർ മിയാമി താരമായി മാറിയാൽ അദ്ദേഹത്തെ ഈ ടീമിൽ ഉൾപ്പെടുത്താം. അങ്ങനെ അരങ്ങേറ്റം ആഴ്സണലിനെതിരെയാക്കാം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലെ തന്റെ അരങ്ങേറ്റം പിഎസ്ജിക്കെതിരെയായിരുന്നു നടത്തിയിരുന്നത്. അതേ വഴി മെസ്സി സ്വീകരിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *