റിക്വൽമിയുടെ സഹതാരമായിരുന്ന അർജന്റൈൻ താരത്തെ സ്വന്തമാക്കി മെസ്സിയുടെ ഇന്റർ മയാമി.
സൂപ്പർ താരം ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമി അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഇപ്പോൾ ഉള്ളത്. ആദ്യ പ്രീ സീസൺ സൗഹൃദ മത്സരം അവർ എൽ സാൽവദോറിനെതിരെയാണ് കളിക്കുക.വരുന്ന ശനിയാഴ്ചയാണ് ഈ മത്സരം നടക്കുക.അതിനുശേഷം 6 സൗഹൃദ മത്സരങ്ങൾ കൂടി മയാമി കളിക്കുന്നുണ്ട്.
വരുന്ന സീസണിലേക്ക് ടീമിനെ കൂടുതൽ ശക്തിപ്പെടുത്തുന്ന പ്രക്രിയ മയാമി തുടരുകയാണ്. ഏറ്റവും പുതുതായി കൊണ്ട് ഒരു അർജന്റൈൻ താരത്തെക്കൂടി ഇവർ സ്വന്തമാക്കിയിട്ടുണ്ട്. സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന നിക്കോളാസ് ഫ്രയ്റയെയാണ് മയാമി സ്വന്തമാക്കിയിട്ടുള്ളത്.അദ്ദേഹവുമായി ക്ലബ്ബ് അഗ്രിമെന്റിൽ എത്തി എന്നുള്ള കാര്യം പ്രധാനപ്പെട്ട മാധ്യമപ്രവർത്തകർ സ്ഥിരീകരിച്ചിട്ടുണ്ട്.
🚨 Breaking: Nicolás Freire reached an agreement to join Inter Miami. 🙌
— Inter Miami News Hub (@Intermiamicfhub) January 17, 2024
He will travel to Miami in the next few hours.
Via @GerGarciaGrova pic.twitter.com/KalfgKBQaa
ഗ്രീക്ക് ക്ലബ്ബായ ഒളിമ്പിയാക്കോസിൽ നിന്നാണ് അദ്ദേഹം വരുന്നത്. അവിടെ ലോൺ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. യഥാർത്ഥത്തിൽ മെക്സിക്കൻ ക്ലബ്ബായ പ്യുമാസിന്റെ താരമാണ് നിലവിൽ ഫ്രയ്റ.29 കാരനായ താരം ലോൺ അടിസ്ഥാനത്തിലാണ് ഇന്റർ മയാമിയിലേക്ക് എത്തുന്നത്. നേരത്തെ ഇദ്ദേഹം അർജന്റിനോസ് ജൂനിയേഴ്സിൽ വച്ചുകൊണ്ട് ഇതിഹാസമായ റിക്വൽമിക്കൊപ്പം കളിച്ചിട്ടുണ്ട്.
താരത്തിന്റെ വരവ് ഡിഫൻസിന് കൂടുതൽ സഹായകരമാകും.ഇതോടുകൂടി ഇന്റർമയാമിയിൽ ഉള്ള അർജന്റീന താരങ്ങളുടെ എണ്ണം ആറായി ഉയർന്നിട്ടുണ്ട്. ലയണൽ മെസ്സിയെ കൂടാതെ ഫകുണ്ടോ ഫാരിയാസ്,തോമസ് അവിയെസ്,നിക്കോളാസ് സ്റ്റെഫാനെല്ലി,ഫ്രാങ്കോ നെഗ്രി എന്നിവരൊക്കെ ഇന്റർ മയാമിയിലുള്ള അർജന്റീന താരങ്ങളാണ്. മെസ്സിയുടെ വരവോടുകൂടി കൂടുതൽ അർജന്റീന താരങ്ങളെ സ്വന്തമാക്കാൻ മയാമിക്ക് ഇപ്പോൾ സാധിക്കുന്നുണ്ട്.