റഫറി മെസ്സി ഫാൻ? മത്സരം തുടങ്ങാനിരിക്കെ റഫറിയെ മാറ്റി MLS
ഇന്ന് എംഎൽഎസിൽ നടന്ന മത്സരത്തിൽ അതിഗംഭീരമായ ഒരു വിജയമാണ് ഇന്റർ മയാമി സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ഇന്റർ മയാമി ഓർലാന്റോ സിറ്റിയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ലൂയിസ് സുവാരസുമാണ് ഈ മത്സരത്തിൽ തിളങ്ങിയത്.സുവാരസ് രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയപ്പോൾ ലയണൽ മെസ്സി 2 ഗോളുകൾ നേടുകയായിരുന്നു.
ഇന്റർ മയാമിയുടെ മൈതാനത്ത് വെച്ചു കൊണ്ടാണ് ഈ മത്സരം നടന്നിട്ടുള്ളത്.എന്നാൽ ഈ മത്സരത്തിന് മുമ്പ് വിവാദകരമായ ഒരു സംഭവം നടന്നിട്ടുണ്ട്. അതായത് ഈ മത്സരം നിയന്ത്രിക്കേണ്ടത് യഥാർത്ഥത്തിൽ ഗുയ്ഹെർമേ സെറേറ്റ എന്ന റഫറിയായിരുന്നു.എന്നാൽ മത്സരം ആരംഭിക്കുന്നതിന്റെ മണിക്കൂറുകൾക്കു മുമ്പേ ഈ റഫറിയെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയായിരുന്നു. അമേരിക്കയിലെ പ്രൊഫഷണൽ റഫറീസ് ഓർഗനൈസേഷനാണ് ഈ റഫറിയെ മത്സരം നിയന്ത്രിക്കാനുള്ള ചുമതലയിൽ നിന്നും മാറ്റിയത്.
തുടർന്ന് അവർ മത്സരം നിയന്ത്രിക്കാൻ ജാമി ഹെരേരയെ ഏൽപ്പിക്കുകയായിരുന്നു. അദ്ദേഹം യഥാർത്ഥത്തിൽ ഫോർത്ത് ഒഫീഷ്യലാണെങ്കിലും മുഖ്യ റഫറിയുടെ ചുമതല ഈ മത്സരത്തിൽ ലഭിക്കുകയായിരുന്നു. സെറേറ്റയെ നീക്കം ചെയ്യാനുള്ള കാരണം വളരെ രസകരമാണ്. അദ്ദേഹം മെസ്സിയെയും ഇന്റർ മയാമിയേയും ഇഷ്ടപ്പെടുന്ന ഒരു റഫറിയാണ്.ഇന്റർ മയാമി ജഴ്സി ധരിച്ച് നിൽക്കുന്ന അദ്ദേഹത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ഉണ്ട്.
Inter Miami referee swapped out just hours before kick-off after images of him wearing the shirt surface 😅https://t.co/HMCFhnMPiu pic.twitter.com/UzSJqczSeu
— Mirror Football (@MirrorFootball) March 2, 2024
അതുകൊണ്ടുതന്നെ എതിർ ആരാധകരുടെ പ്രതിഷേധം ഉയരുകയായിരുന്നു. തുടർന്നാണ് അദ്ദേഹത്തെ മാറ്റാൻ തീരുമാനിച്ചത്. പൊട്ടൻഷ്യൽ കോൺഫ്ലിക്റ്റ് കാരണമാണ് അദ്ദേഹത്തെ മാറ്റിയത് എന്നാണ് റഫറിമാരുടെ സംഘടന വിശദീകരണമായി കൊണ്ട് നൽകിയിട്ടുള്ളത്. ഏതായാലും മത്സരത്തിൽ ഒരു ഗംഭീര വിജയം തന്നെയാണ് മയാമി നേടിയിട്ടുള്ളത്. അമേരിക്കൻ ലീഗിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു സമനിലയും ആണ് ഇപ്പോൾ ഇന്റർ മയാമിയുടെ സമ്പാദ്യം.