രണ്ട് മിനുട്ട് പുറത്തിരിക്കേണ്ടിവന്നു, പുതിയ നിയമത്തിനെതിരെ ദേഷ്യം പ്രകടിപ്പിച്ച് മെസ്സിയും മാർട്ടിനോയും!

ഇന്ന് അമേരിക്കൻ ലീഗിൽ നടന്ന മത്സരത്തിൽ വിജയം ഇന്റർമയാമിക്ക് സാധിച്ചിരുന്നു.രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്റർമയാമി മോൻട്രിയലിനെ പരാജയപ്പെടുത്തിയത്. രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം മൂന്നു ഗോളുകൾ ഇന്റർമയാമി നേടുകയായിരുന്നു.റോഹാസ്,സുവാരസ്‌,ക്രമാസ്ക്കി എന്നിവരാണ് ഇന്റർമയാമിയുടെ ഗോളുകൾ നേടിയത്.സൂപ്പർ താരം ലയണൽ മെസ്സി മത്സരത്തിൽ ഉണ്ടായിരുന്നു.

എന്നാൽ മത്സരത്തിന്റെ 40ആം മിനുട്ടിൽ മെസ്സിക്ക് പരിക്കേറ്റു.തുടർന്ന് കളിക്കളത്തിൽ വെച്ച് മെസ്സിക്ക് ചികിത്സ തേടേണ്ടിവന്നു. എന്നാൽ MLSലെ പുതിയ നിയമപ്രകാരം മെസ്സിക്ക് രണ്ട് മിനിറ്റ് കളത്തിന് പുറത്തു നിൽക്കേണ്ടി വരികയായിരുന്നു. അതായത് കളിക്കളത്തിൽ 15 സെക്കൻഡ് മേലെ പരിക്ക് കാരണം ചിലവഴിച്ചാൽ രണ്ട് മിനിറ്റ് ആ താരം പുറത്തിരിക്കണം.അതിനുശേഷം മാത്രമാണ് കളത്തിലേക്ക് മടങ്ങിയെത്താൻ സാധിക്കുക.ഈ നിയമപ്രകാരമാണ് മെസ്സിക്ക് രണ്ട് മിനിറ്റ് പുറത്തിരിക്കേണ്ടി വന്നത്.

എന്നാൽ ആ സമയത്ത് മെസ്സി ഈ വിചിത്ര നിയമത്തിനെതിരെ ദേഷ്യത്തോടുകൂടി പ്രതികരിച്ചിട്ടുണ്ട്. ഇങ്ങനെയാണ് ഇവിടത്തെ നിയമമെങ്കിൽ നമ്മൾ തെറ്റായ വഴിയിലാണ് ഉള്ളത് എന്നായിരുന്നു മെസ്സി പറഞ്ഞിരുന്നത്. അതായത് ഈ നിയമം കൂടുതൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് മെസ്സി ദേഷ്യപ്പെട്ടു കൊണ്ട് പറഞ്ഞിട്ടുള്ളത്.

ഇന്റർമയാമിയുടെ പരിശീലകനായ ടാറ്റ മാർട്ടിനോയും ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്.മെസ്സിയെ ഫൗൾ ചെയ്തു താരം യെല്ലോ കാർഡ് അർഹിച്ചിരുന്നുവെന്നും അങ്ങനെയായിരുന്നെങ്കിൽ മെസ്സിക്ക് പുറത്തിരിക്കേണ്ടി വരുമായിരുന്നില്ല എന്നുമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇത്തരം നിയമങ്ങൾ ഉണ്ടാകുമ്പോൾ തീരുമാനങ്ങൾ പുന പരിശോധിക്കേണ്ടതുണ്ടെന്നും ഇന്റർമയാമി പരിശീലനം പറഞ്ഞിട്ടുണ്ട്. ഏതായാലും അമേരിക്കയിലെ ഈ വിചിത്ര നിയമത്തിനെതിരെ പല കോണുകളിൽ നിന്നും പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *