രക്ഷപ്പെട്ടത് കഷ്ടിച്ച്, മെസ്സിക്ക് നേരെ ബോട്ടിലെറിഞ്ഞു കൊണ്ട് ആക്രമണം.
സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മയാമിക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് തുടരുന്നത്. കഴിഞ്ഞ മത്സരത്തിൽ 2 അസിസ്റ്റുകൾ നേടിക്കൊണ്ട് ടീമിനെ വിജയത്തിലേക്ക് നയിക്കാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഇന്റർ മയാമി ലോസ് ആഞ്ചലസിനെ പരാജയപ്പെടുത്തിയത്.ലോസ് ആഞ്ചലസിന്റെ മൈതാനത്ത് വെച്ചുകൊണ്ട് നടന്ന ഈ മത്സരം വീക്ഷിക്കാൻ വേണ്ടി നിരവധി സെലിബ്രിറ്റികളായിരുന്നു എത്തിയിരുന്നത്.
എന്നാൽ ലയണൽ മെസ്സി മത്സരം അവസാനിച്ചതിനുശേഷം ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ചു പോകുന്നതിനിടെ ഒരു ആക്രമണം ഉണ്ടായിട്ടുണ്ട്. ലയണൽ മെസ്സിയെ ലക്ഷ്യം വെച്ചുകൊണ്ട് ആരാധകരിൽ നിന്ന് ഒരാൾ ഒരു ബോട്ടിൽ എറിയുകയായിരുന്നു.അതിൽ നിന്നും കഷ്ടിച്ചാണ് യഥാർത്ഥത്തിൽ ലയണൽ മെസ്സി രക്ഷപ്പെട്ടത്.അതിന്റെ വീഡിയോകൾ ഇപ്പോൾ ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം പ്രചരിക്കുന്നുണ്ട്.
This is so not done!!!! Whoever tried to throw the bottle at Leo Messi should be banned! 😡😡😡😡😡😡 pic.twitter.com/utQS1drfpn
— Leo Messi 🔟 Fan Club (@WeAreMessi) September 4, 2023
ലയണൽ മെസ്സിക്കൊപ്പം അദ്ദേഹത്തിന്റെ ബോഡിഗാർഡും ഉണ്ടായിരുന്നു. അദ്ദേഹം മെസ്സിയെ പിന്നീട് സംരക്ഷിക്കാൻ ശ്രമിക്കുന്നതും ഈ വീഡിയോയിൽ നിന്നും വ്യക്തമാണ്. ഈ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ മെസ്സി ആരാധകർക്കിടയിൽ നിന്ന് വലിയ രോഷം ഉയരുന്നുണ്ട്.മെസ്സിക്ക് മതിയായ സുരക്ഷകൾ ഒരുക്കണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. മാത്രമല്ല ഈ ആക്രമണത്തിലെ കുറ്റവാളിയെ കണ്ടെത്തി ശിക്ഷിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.
ഏതായാലും ലയണൽ മെസ്സി വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി അർജന്റീനയിലേക്ക് മടങ്ങിയിട്ടുണ്ട്.ഇക്വഡോർ,ബൊളീവിയ എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.ഇന്റർ മായാമിക്ക് വേണ്ടി തകർപ്പൻ പ്രകടനം നടത്തിയതിനുശേഷമാണ് മെസ്സി ഇപ്പോൾ അർജന്റീനയിൽ എത്തുന്നത്. 11 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 5 അസിസ്റ്റുകളുമാണ് മെസ്സി ക്ലബ്ബിനകത്ത് നേടിയിട്ടുള്ളത്.