മെസ്സി വരുന്നു, തന്റെ 47ആം കിരീടം സ്വന്തമാക്കാൻ!
അമേരിക്കൻ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ഒരു ഗംഭീര വിജയം സ്വന്തമാക്കാൻ ഇന്റർമയാമിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് അവർ ഫിലാഡൽഫിയ യൂണിയനെ പരാജയപ്പെടുത്തിയത്. പരിക്കിൽ നിന്നും മുക്തനായി കളിക്കളത്തിലേക്ക് തിരിച്ചെത്തിയ മെസ്സി ഗംഭീര പ്രകടനമാണ് നടത്തിയത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റും മെസ്സി സ്വന്തമാക്കുകയായിരുന്നു.ലൂയിസ് സുവാരസാണ് ശേഷിച്ച ഗോൾ സ്വന്തമാക്കിയത്.
ഈ സീസണിൽ ഗംഭീര പ്രകടനമാണ് ഇന്റർമയാമി നടത്തിയിട്ടുള്ളത്.എംഎൽഎസിലെ സപ്പോർട്ടേഴ്സ് ഷീൽഡിന് വേണ്ടിയുള്ള പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇന്റർമയാമിയാണ്. 28 മത്സരങ്ങളിൽ നിന്ന് 62 പോയിന്റാണ് ഇന്റർമയാമിക്കുള്ളത്. 19 വിജയങ്ങൾ,5 സമനിലകൾ, 4 തോൽവികൾ എന്നിങ്ങനെയാണ് ഇന്റർമയാമിയുടെ റിസൾട്ട്കൾ വരുന്നത്. രണ്ടാം സ്ഥാനത്തുള്ളത് ലോസ് ആഞ്ചലസ് ഗാലക്സിയാണ്. 29 മത്സരങ്ങളിൽ നിന്ന് 55 പോയിന്റാണ് അവർക്കുള്ളത്.
ചുരുക്കത്തിൽ അടുത്ത മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ ഈ പോയിന്റ് ഡിഫറൻസ് 10 ആയി മാറും.ഇനി റെഗുലർ സീസണിൽ 6 മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ആ ആറ് മത്സരങ്ങളിൽ അധികം പോയിന്റുകൾ ഒന്നും ചെയ്യാതിരുന്നാൽ ഇന്റർമയാമിക്ക് MLS ഷീൽഡ് സ്വന്തമാക്കാൻ കഴിയും.28 ടീമുകളെ പിറകിലാക്കി കൊണ്ടായിരിക്കും മെസ്സിയും സംഘവും എംഎൽഎസ് ഷീൽഡ് സ്വന്തമാക്കുക.
ഇതിന് മുൻപ് എംഎൽഎസ് ഷീൽഡ് നേടാൻ ഈ ക്ലബ്ബിന് കഴിഞ്ഞിട്ടില്ല. മെസ്സി വന്നതിനുശേഷമാണ് ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടമായ ലീഗ്സ് കപ്പ് അവർ സ്വന്തമാക്കിയിട്ടുള്ളത്. ഇപ്പോൾ രണ്ടാം കിരീടത്തിന്റെ തൊട്ടരികിലാണ് അവർക്കുള്ളത്. ഈ സീസണിൽ പല മത്സരങ്ങളും മെസ്സിക്ക് നഷ്ടമായിരുന്നു. എന്നാൽ അപ്പോഴൊന്നും ഇന്റർമയാമി വീണിരുന്നില്ല.അതിന് അവരുടെ പരിശീലകനായ ടാറ്റ മാർട്ടിനോയും പ്രത്യേകം പ്രശംസ അർഹിക്കുന്നു.
മെസ്സി തന്റെ കരിയറിലെ 47 കിരീടം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. ഇതുവരെ 46 കിരീടങ്ങളാണ് മെസ്സി കരിയറിൽ സ്വന്തമാക്കിയിട്ടുള്ളത്. ഏറ്റവും ഒടുവിൽ കോപ്പ അമേരിക്കയാണ് മെസ്സി നേടിയിട്ടുള്ളത്.ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയിട്ടുള്ള താരവും ലയണൽ മെസ്സി തന്നെയാണ്.ആ റെക്കോർഡ് ഒന്നുകൂടി നീട്ടാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ മെസ്സിയുള്ളത്. അമേരിക്കൻ ലീഗിൽ 13 മത്സരങ്ങൾ ഈ സീസണിൽ കളിച്ച മെസ്സി 14 ഗോളുകളും 10 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.