മെസ്സി വന്നു,എംഎൽഎസിന്റെ ഭാവി ശോഭനീയമെന്ന് യാൻ ഒബ്ലക്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് ലയണൽ മെസ്സി യൂറോപ്യൻ ഫുട്ബോൾ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് ചേക്കേറുകയായിരുന്നു. സ്വപ്നതുല്യമായ ഒരു തുടക്കമാണ് മെസ്സിക്ക് അവിടെ ലഭിച്ചത്.മയാമിക്ക് അവരുടെ ചരിത്രത്തിലെ ആദ്യ കിരീടം നേടിക്കൊടുക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നു.

മെസ്സി വന്നതുകൊണ്ട് തന്നെ പലരും ഇപ്പോൾ അമേരിക്കൻ ലീഗിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്.അത്ലറ്റിക്കോ മാഡ്രിഡ് സൂപ്പർ താരമായ അന്റോയിൻ ഗ്രീസ്മാൻ MLSനോടുള്ള തന്റെ ഇഷ്ടം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അത്ലറ്റിക്കോയുടെ ഗോൾകീപ്പറായ ഒബ്ലക്കും അമേരിക്കൻ ലീഗിനെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.MLS ന്റെ ഭാവി ശോഭനീയമാണ് എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.ഒബ്ലക്കിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“അമേരിക്കൻ ഫുട്ബോൾ ശരിയായ വഴിയിലൂടെയാണ് ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.വളരെ വേഗത്തിൽ അവർ വികാസം പ്രാപിക്കുന്നുണ്ട്.ഇവിടംകൊണ്ടൊന്നും അവർ അവസാനിപ്പിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.വളരെ ശോഭനീയമായ ഒരു ഭാവി തന്നെ അവർക്കുണ്ട്.മാത്രമല്ല അവിടുത്തെ ലീഗിന്റെ കോളിറ്റി വളരെയധികം ഉയർന്നിട്ടുണ്ട്.വർഷം കൂടുംതോറും അത് കൂടുതൽ കോമ്പറ്റീറ്റീവ് ആവുകയാണ്. വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ അവർക്ക് വേഗത്തിൽ വളരാൻ സാധിക്കുന്നു. തീർച്ചയായും അമേരിക്കയിലെ ഇനി ഫുട്ബോളിനെയും കൂടുതൽ ഇഷ്ടപ്പെട്ട് തുടങ്ങും “ഇതാണ് ഒബ്ലക്ക് പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സി തന്നെയാണ് അവിടുത്തെ ഈ ഇമ്പാക്ടിന് കാരണമായിട്ടുള്ളത്. അതേസമയം അടുത്ത മത്സരത്തിൽ അത്ലട്ടിക്കോ മാഡ്രിഡും ബാഴ്സലോണയും തമ്മിലാണ് ഏറ്റുമുട്ടുക. ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം അരങ്ങേറുക.ബാഴ്സയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *