മെസ്സി വന്നതോടുകൂടിയാണ് MLS ടീമുകൾക്ക് ഒരു വില കിട്ടിയത്: ഇമ്പാക്ട് തുറന്നുപറഞ്ഞ് മുൻ അമേരിക്കൻ താരം.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ലയണൽ മെസ്സിയെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമി സ്വന്തമാക്കിയത്. അമേരിക്കൻ ഫുട്ബോളിൽ വലിയൊരു മാറ്റത്തിന് തുടക്കം കുറിക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു. ലയണൽ മെസ്സി കളിക്കളത്തിനകത്തും പുറത്തും ഒരുപോലെ ഇമ്പാക്ട് സൃഷ്ടിച്ചു. അമേരിക്കൻ ലീഗിന് കൂടുതൽ വിസിബിലിറ്റി നേടിക്കൊടുക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞു എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.
ഇപ്പോഴത്തെ മെസ്സിയുടെ ഇമ്പാക്ട്നെ കുറിച്ച് മുൻ അമേരിക്കൻ ഗോൾകീപ്പറായിരുന്ന ബ്രാഡ് ഫ്രീഡൽ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ഇന്റർ മയാമിക്കും മറ്റു അമേരിക്കൻ ക്ലബ്ബുകൾക്കും ഇപ്പോൾ ലഭിക്കുന്ന ക്ഷണങ്ങൾക്കെല്ലാം കാരണം ലയണൽ മെസ്സിയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു ഇമ്പാക്ട് തന്നെയാണ് മെസ്സി സൃഷ്ടിച്ചിരിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.ഫ്രീഡലിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Messi Xtra (@M30Xtra) January 30, 2024
“മെസ്സിയെ ഇന്റർ മയാമി സൈൻ ചെയ്ത ആ നിമിഷം മുതൽ എല്ലായിടത്തും മെസ്സിയുടെ മുഖമാണ്. എല്ലാ പരസ്യ ബോർഡുകളിലും പിങ്ക് ജേഴ്സിയണിഞ്ഞ മെസ്സിയാണ് നിറഞ്ഞുനിൽക്കുന്നത്. മെസ്സി ഉണ്ടാക്കിയ ഇമ്പാക്ട് അസാധാരണമാണ്. മെസ്സി എത്തിയ എല്ലാ സ്റ്റേഡിയങ്ങളിലും ആപ്പിൾ ടിവിയിലും ഉണ്ടായ ഇമ്പാക്ട് വളരെ വലുതാണ്. ഇന്റർ മയാമിയുടെ ഇപ്പോഴത്തെ പ്രീ സീസൺ ടൂർ നോക്കൂ.എൽ സാൽവദോറിലും ഹോങ്കോങ്ങിലും സൗദി അറേബ്യയിലുമൊക്കെയാണ് അവർ കളിച്ചു കൊണ്ടിരിക്കുന്നത്.എംഎൽഎസ് ടീമുകൾക്ക് സാധാരണ ഈ രൂപത്തിലുള്ള ക്ഷണങ്ങൾ ലഭിക്കാറില്ല.മെസ്സി വന്നതോടുകൂടിയാണ് ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുള്ളത് ” ഇതാണ് മുൻ അമേരിക്കൻ താരം പറഞ്ഞിട്ടുള്ളത്.
ഇന്റർ മയാമിക്ക് പ്രീ സീസൺ ഒട്ടും സുഖകരമായ രീതിയിൽ അല്ല ഇപ്പോൾ ഉള്ളത്. ആകെ കളിച്ച മൂന്നു മത്സരങ്ങളിൽ രണ്ടു തോൽവിയും ഒരു സമനിലയും അവർക്ക് വഴങ്ങേണ്ടിവന്നു. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ ഇന്റർ മയാമിയെ തോൽപ്പിച്ചിരുന്നു. ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റാണ് മയാമിയുടെ എതിരാളികൾ.