മെസ്സി മികച്ച താരമായിരിക്കാം, പക്ഷേ അത് ഞങ്ങൾക്ക് ഗുണകരമാണ് :മുന്നറിയിപ്പുമായി എതിർ ടീം ക്യാപ്റ്റൻ.
സൂപ്പർ താരം ലയണൽ മെസ്സിയുടെ ഇന്റർ മയാമി US ഓപ്പൺ കപ്പിന്റെ ഫൈനലിൽ എത്തിയിട്ടുണ്ട്.സെമിയിൽ സിൻസിനാറ്റിയെയായിരുന്നു അവർ പരാജയപ്പെടുത്തിയിരുന്നത്.ഹൂസ്റ്റൻ ഡൈനാമോ എഫ്സിയാണ് ഫൈനലിൽ ഇന്റർ മയാമിയുടെ എതിരാളികൾ. വരുന്ന സെപ്റ്റംബർ 28 ആം തീയതിയാണ് ഈ കലാശ പോരാട്ടം അരങ്ങേറുക.
ഈ മത്സരത്തിനു മുന്നോടിയായി ഹൂസ്റ്റന്റെ ക്യാപ്റ്റനായ ഹെക്ടർ ഹെരേര ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലയണൽ മെസ്സി ലോകത്തെ ഏറ്റവും മികച്ച താരമാണെന്നും എന്നാൽ അത് ഞങ്ങൾക്ക് ഗുണകരമാവുകയാണ് ചെയ്യുക എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.അതിനൊരു വിശദീകരണവും അദ്ദേഹം നൽകുന്നുണ്ട്.ഹെരേരയുടെ വാക്കുകൾ ഇങ്ങനെയാണ്.
Lionel Messi was doing all THIS week in and week out for Barcelona in 18/19.
— L/M Football (@lmfootbalI) September 19, 2023
🐐pic.twitter.com/oonLCb6hmN
“ലോകത്തെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസ്സി.കേവലം 5 മിനിറ്റ് ഉണർന്നിരുന്നാൽ തന്നെ ലയണൽ മെസ്സിക്ക് കളി മാറ്റിമറിക്കാൻ കഴിയും എന്നുള്ളത് ഒരു സത്യമാണ്.പക്ഷേ മെസ്സിയുടെ സാന്നിധ്യം ഞങ്ങൾക്ക് ഒരർത്ഥത്തിൽ ഗുണകരമാകും.എന്തെന്നാൽ മറുഭാഗത്ത് മെസ്സി ഉള്ളത് ഞങ്ങൾക്ക് ഒരു എക്സ്ട്രാ മോട്ടിവേഷനാണ് നൽകുന്നത്. മത്സരം ബുദ്ധിമുട്ടായിരിക്കും എന്നുള്ളത് ഞങ്ങൾക്കറിയാം. പക്ഷേ ഞങ്ങൾ വളരെയധികം മോട്ടിവേറ്റഡ് ആണ്. മാത്രമല്ല വളരെയധികം ആത്മവിശ്വാസത്തിലുമാണ് ” ഇതാണ് മെക്സിക്കൻ താരമായ ഹെരേര പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സി വന്നതിനുശേഷമാണ് ഇന്റർ മയാമി ലീഗ്സ് കപ്പ് കിരീടം നേടിയത്. ടൂർണമെന്റിൽ മികച്ച പ്രകടനമായിരുന്നു മെസ്സി പുറത്തെടുത്തിരുന്നത്. ഇന്റർ മയാമിക്ക് വേണ്ടി ആകെ 16 ഗോളുകളിൽ ഇതിനോടകം തന്നെ പങ്കാളിത്തം വഹിക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.