മെസ്സി മയാമിയിൽ എത്തിയത് അദ്ദേഹം കാരണം : എതിർ പരിശീലകൻ പറയുന്നു.

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മായാമിയിൽ എത്തിയത്.മെസ്സി ഇത്ര വേഗത്തിൽ യൂറോപ്യൻ ഫുട്ബോൾ അവസാനിപ്പിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ലയണൽ മെസ്സിക്ക് പിന്നാലെ സെർജിയോ ബുസ്ക്കെറ്റ്സും ജോർഡി ആൽബയും ഇന്റർ മയാമയിൽ എത്തുകയായിരുന്നു. മൂന്നുപേർക്കും ക്ലബ്ബിനകത്ത് വലിയൊരു ഇമ്പാക്ട് സൃഷ്ടിക്കാൻ കഴിഞ്ഞു.

മറ്റൊരു അമേരിക്കൻ ക്ലബ്ബായ ഫിലാഡൽഫിയ യൂണിയന്റെ പരിശീലകനാണ് മുൻ അമേരിക്കൻ താരമായ ജിം കർട്ടിൻ. അദ്ദേഹമിപ്പോൾ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അതായത് ലയണൽ മെസ്സിയും മറ്റു രണ്ടു താരങ്ങളും ഇന്റർ മയാമിയിൽ എത്താൻ കാരണം പരിശീലകനായ ടാറ്റ മാർട്ടിനോയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മുമ്പ് ബാഴ്സലോണയിൽ വെച്ചും അർജന്റീനയിൽ വെച്ചും ലയണൽ മെസ്സിയെ പരിശീലിപ്പിച്ചിട്ടുള്ള പരിശീലകനാണ് മാർട്ടിനോ.കർട്ടിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ആദ്യമായി വന്ന വ്യക്തി മാർട്ടിനോയാണ്.അത് പലപ്പോഴും ആളുകൾ മറക്കും.മാർട്ടിനോ വന്നതുകൊണ്ടാണ് മെസ്സിയും ബുസിയും ആൽബയും വന്നത് എന്നാണ് ഞാൻ കരുതുന്നത്.ക്ലബ്ബിന്റെ ഈ മാറ്റങ്ങൾക്കെല്ലാം തുടക്കം കുറിച്ചത് അദ്ദേഹമാണ്.അദ്ദേഹമാണ് ലീഡർ. വളരെ മികച്ച ഒരു പരിശീലകനും വ്യക്തിയുമാണ് അദ്ദേഹം.എല്ലാവരും അദ്ദേഹത്തെ ഒരു പിതാവിനെ പോലെയാണ് പരിഗണിക്കുന്നത് ” കർടിൻ പറഞ്ഞു.

മികച്ച പ്രകടനമാണ് ഇതുവരെ മെസ്സി നടത്തിയിട്ടുള്ളത്. ആകെ കളിച്ച 12 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 5 അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്. അടുത്ത ഫൈനൽ മത്സരത്തിൽ മെസ്സി കളിക്കുമോ എന്നുള്ളത് തീർത്തും സംശയകരമായ ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *