മെസ്സി മയാമിയിലേക്ക് വന്നപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാനാണ്: കാരണം വ്യക്തമാക്കി ടെന്നീസ് താരം സ്റ്റെഫാനോസ്!
ലയണൽ മെസ്സി ഇന്റർ മയാമിയിൽ എത്തിയത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇത്ര വേഗത്തിൽ മെസ്സി യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല.പക്ഷേ മെസ്സിയുടെ ആരാധകർ ഇപ്പോൾ ഹാപ്പിയാണ്.തകർപ്പൻ പ്രകടനമാണ് ഇന്റർ മയാമിയിൽ മെസ്സി പുറത്തെടുക്കുന്നത്.പിഎസ്ജിയിൽ വളരെ ബുദ്ധിമുട്ടേറിയ ഒരു സമയമായിരുന്നു ലയണൽ മെസ്സിക്ക് ഉണ്ടായിരുന്നത്.
ഗ്രീക്ക് ടെന്നീസ് താരമായ സ്റ്റെഫാനോസ് സിറ്റ്സിപാസ് മെസ്സി വരുന്നതിനു മുന്നേ തന്നെ ഒരു ഇന്റർ മയാമി ആരാധകനാണ്.അതുകൊണ്ടുതന്നെ മെസ്സി മയാമിയിലേക്ക് വന്നപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് താനാണ് എന്നാണ് സ്റ്റെഫാനോസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ SC ESPN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🎾🇬🇷 Stefanos Tsitsipas on Messi
— All About Argentina 🛎🇦🇷 (@AlbicelesteTalk) August 29, 2023
to @SC_ESPN:
“I have seen it all. I have seen all the games. I was a fan of Inter Miami before Messi arrived. When I saw that he was coming, I was the happiest person.
“He is one of my favorite players. He is simple and a beautiful person, not… pic.twitter.com/KhQ0vMzBiB
” ലയണൽ മെസ്സി വരുന്നതിനു മുന്നേ തന്നെ ഞാൻ ഇന്റർമയാമിയുടെ ഒരു ആരാധകനാണ്.മെസ്സി ഇന്റർ മയാമിയിലേക്ക് വന്നപ്പോൾ ഞാനായിരുന്നു ഏറ്റവും കൂടുതൽ സന്തോഷിച്ചിരുന്നത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരങ്ങളിൽ ഒരാളാണ് മെസ്സി.വളരെ സിമ്പിളായിട്ടുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. ഒരു മികച്ച കായിക താരം എന്നതിനേക്കാൾ ഉപരി ഒരു മികച്ച വ്യക്തി കൂടിയാണ് അദ്ദേഹം. ഞാൻ മെസ്സിയിലെ ഒരുപാട് കാര്യങ്ങളെ ഇഷ്ടപ്പെടുന്നുണ്ട്. അദ്ദേഹത്തെ നേരിട്ട് കാണാൻ കഴിയുമെന്നും കുറച്ച് സമയം അദ്ദേഹത്തോടൊപ്പം ചിലവഴിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.അതെന്റെ സ്വപ്നമാണ് ” ഇതാണ് സ്റ്റെഫാനോസ് പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സി ഇന്റർ മയാമിക്ക് വേണ്ടി ആകെ 9 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ആ 9 മത്സരങ്ങളിലും അവർ വിജയിച്ചിട്ടുണ്ട്. 11 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് മെസ്സിയുടെ സമ്പാദ്യം. ഇനി അടുത്ത മത്സരത്തിൽ നാഷ്‌വിൽ ആണ് ഇന്റർ മയമിയുടെ എതിരാളികൾ.