മെസ്സി പഴയ ക്ലബ്ബിനെതിരെ കളിക്കാനിറങ്ങുന്നു, തീയതി സ്ഥിരീകരിക്കപ്പെട്ടു!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മയാമിയിലേക്ക് എത്തിയത്. തകർപ്പൻ പ്രകടനമാണ് ഇതുവരെ അമേരിക്കയിൽ മെസ്സി പുറത്തെടുത്തിട്ടുള്ളത്. പക്ഷേ എംഎൽഎസിന്റെ പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ ഇന്റർ മയാമിക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഈ സീസണിൽ കേവലം രണ്ടു മത്സരങ്ങൾ മാത്രമാണ് ഇന്റർ മയാമിക്ക് അവശേഷിക്കുന്നത്.
ലയണൽ മെസ്സിയുടെ മുൻ ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്സ് ഇന്റർ മയാമിക്കെതിരെ സൗഹൃദമത്സരം കളിക്കും എന്നുള്ള വാർത്തകൾ നേരത്തെ ഉണ്ടായിരുന്നു.അക്കാര്യത്തിൽ കൂടുതൽ അപ്ഡേറ്റുകൾ ഇപ്പോൾ പുറത്തേക്കു വന്നിട്ടുണ്ട്. ഫെബ്രുവരി പതിനേഴാം തീയതി മയാമിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ സൗഹൃദ മത്സരം നടക്കുക.അവരുടെ പ്രസിഡന്റ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.ഇഗ്‌നാഷ്യോ അസ്‌റ്റോറെയുടെ വാക്കുകൾ ഇങ്ങനെയാണ്.
Simply Messi. 🪄🇦🇷#FIFAWorldCup | #WeAre26 pic.twitter.com/8HfZmDT1aZ
— FIFA World Cup (@FIFAWorldCup) October 18, 2023
” ഫെബ്രുവരി 17 തീയതിയാണ് ഇന്റർ മയാമിക്കെതിരെയുള്ള സൗഹൃദ മത്സരം നടക്കുക.ഈ മത്സരത്തിനു വേണ്ടി പോവാനുള്ള പെർമിഷൻ അർജന്റീന ഫുട്ബോൾ അസോസിയേഷനോട് തേടുന്നതിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.മയാമിയിൽ വച്ചുകൊണ്ട് ഈ മത്സരം നടത്താനാണ് ഇപ്പോൾ പദ്ധതികൾ. അവിടെ നിന്നാണ് ഞങ്ങൾക്ക് ക്ഷണം ലഭിച്ചത്. തീർച്ചയായും ലയണൽ മെസ്സിയും ജെറാർഡോ മാർട്ടിനോയം ഇതിനുവേണ്ടി പരിശ്രമിച്ചിട്ടുണ്ട് എന്നുള്ളത് വ്യക്തമാണ് ” ഇതാണ് അവരുടെ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
അമേരിക്കയിലെ പുതിയ സീസൺ ആരംഭിക്കുന്നതിന് തൊട്ടു മുന്നേയായിരിക്കും ഈ സൗഹൃദ മത്സരം നടക്കുക. ഫെബ്രുവരി അവസാനത്തിലോ മാർച്ച് തുടക്കത്തിലോ ആയിരിക്കും അമേരിക്കയിൽ സീസൺ ആരംഭിക്കുക. അതിനു മുന്നേ ഒരുപാട് സൗഹൃദ മത്സരങ്ങൾ ഇന്റർമയാമി കളിക്കുന്നുണ്ട്