മെസ്സി നെഗറ്റീവ് ഇമ്പാക്ട് സൃഷ്ടിക്കുന്നുണ്ട്:ഇന്റർ മയാമി ആരാധക തലവൻ.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മായാമിയിൽ എത്തിയത്. തകർപ്പൻ പ്രകടനമാണ് മെസ്സി മയാമിയിൽ പുറത്തെടുത്തിട്ടുള്ളത്. ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടം നേടിക്കൊടുക്കാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു. വലിയ ഒരു ഇമ്പാക്ട് തന്നെയായിരുന്നു ലയണൽ മെസ്സി സൃഷ്ടിച്ചിരുന്നത്.
ഇന്റ മയാമിയുടെ ആരാധക കൂട്ടായ്മയാണ് ഗ്രീൻ ലോട്ട് ഗാങ് സപ്പോർട്ടെഴ്സ്. ഇവരുടെ തലവന്മാരിൽ ഒരാളായ മൈക്ക് ലോങ്കിൻ ചില ആശങ്കകൾ പങ്കുവെച്ചിട്ടുണ്ട്. മെസ്സി വന്നതുകൊണ്ട് ഇന്റർ മയാമി ക്ലബ്ബിനകത്ത് ഉണ്ടായ നെഗറ്റീവ് ഇമ്പാക്റ്റുകളെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത്.ലോങ്കിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഇന്റർ മയാമിയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ആത്മാർത്ഥമായിട്ടുള്ള ഒരു ആരാധക കൂട്ടായ്മ ഉണ്ട് എന്നതാണ്.താരങ്ങളും ഉടമസ്ഥരും ആരാധകരും അടുത്ത് ഇടപഴകുന്നവരാണ്. എല്ലാവരും ചേർന്നുകൊണ്ട് നിർമ്മിച്ച് എടുത്തതാണ് ഈ ടീം. എന്നാൽ ഈ ക്ലബ്ബ് ഇപ്പോൾ അങ്ങനെയല്ല. തീർത്തും വ്യത്യസ്തമായിട്ടുണ്ട്.മെസ്സിയുടെ വരവ് നെഗറ്റീവ് ഇമ്പാക്റ്റുകളും ഉണ്ടാക്കിയിട്ടുണ്ട്.കാരണം ഒരുപാട് ആളുകൾ ഇപ്പോൾ വരുന്നത് മെസ്സിയെ മാത്രം കാണാൻ വേണ്ടിയാണ്.ടീമിന്റെ ബാക്കിയുള്ള ഒന്നിനെയും തന്നെ അവർ വകവെക്കുന്നില്ല. മെസ്സി കളിക്കാതെ ഗ്യാലറിയിൽ ഇരിക്കുകയാണെങ്കിൽ അങ്ങോട്ടാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. മെസ്സി ഇല്ലാതെ അവസാന മത്സരം കളിച്ചപ്പോൾ സ്റ്റേഡിയം വളരെ നോർമൽ ആയിരുന്നു. പഴയ ആ ഫീൽ തിരിച്ചു കിട്ടി.
We will be there next season ⏳#Messi #InterMiamiCF #Suarez pic.twitter.com/MrGD0RVExf
— Inter Miami News Hub (@Intermiamicfhub) November 2, 2023
ഞങ്ങൾക്ക് കിരീടം നേടാൻ കഴിഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം വളരെയധികം സന്തോഷം നൽകിയ കാര്യമാണ്. നാലുവർഷംകൊണ്ട് തന്നെ കിരീടം ഞങ്ങൾക്ക് ലഭിച്ചു. ഞാൻ തൃപ്തനാണ്.പക്ഷേ എന്റെ സുഹൃത്തുക്കളിൽ പലരും തൃപ്തരല്ല. മെസ്സി വന്നതുകൊണ്ട് വലിയ കാര്യങ്ങളാണ് അവർ പ്രതീക്ഷിക്കുന്നത്. മെസ്സി ഒറ്റയടിക്ക് ലീഗിനെ തകർത്തെറിഞ്ഞ് കിരീടം നേടുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. മെസ്സി വന്നതുകൊണ്ട് ഒരുപാട് ആളുകൾ ആരാധകരായി കൊണ്ട് ഉണ്ടായിട്ടുണ്ട്.പക്ഷേ മെസ്സി പോകുന്നതോടെ അവർ എല്ലാവരും പോകും. ലയണൽ മെസ്സി കളം വിട്ടാൽ ആരാധകരും സ്റ്റേഡിയം വിടുന്നു. ഒരു മയാമി ആരാധകൻ എന്ന നിലയിൽ അത് എന്റെ ഹൃദയം തകർക്കുന്നതാണ്. ഈ ക്ലബ്ബിന്റെ ഭാവിയുടെ കാര്യത്തിൽ തീർച്ചയായും എനിക്ക് ആശങ്കയുണ്ട് ” ഇതാണ് മൈക്ക് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ എംഎൽഎസ് പ്ലേ ഓഫ് യോഗ്യത കരസ്ഥമാക്കാൻ ഇന്റർമയാമിക്ക് കഴിഞ്ഞിരുന്നില്ല. അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ജനുവരിയിലാണ് ആരംഭിക്കുക. മെസ്സി ഉള്ളതുകൊണ്ട് തന്നെ കൂടുതൽ മികച്ച പ്രകടനം ലീഗിൽ നടത്താൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകരുള്ളത്.