മെസ്സി തുടർന്നും കളിക്കണമെങ്കിൽ ഇതല്ലാതെ വേറെ വഴിയില്ല: അസിസ്റ്റന്റ് പരിശീലകൻ

ഇന്ന് അമേരിക്കൻ ലീഗിൽ നടക്കുന്ന മത്സരത്തിൽ ഇന്റർ മയാമി കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ മോൻട്രിയലാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 2:30നാണ് ഈയൊരു മത്സരം അരങ്ങേറുക.ഈ മത്സരത്തിൽ ലയണൽ മെസ്സി കളിക്കുന്ന കാര്യം സംശയത്തിലാണ്, എന്നാൽ തുടർച്ചയായി മത്സരങ്ങൾ കളിച്ചതിന്റെ ബുദ്ധിമുട്ട് ഇപ്പോൾ അദ്ദേഹത്തിന് ഉണ്ട്.

താരത്തെ കളിപ്പിക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല എന്നുള്ളത് ഇന്റർ മയാമി അസിസ്റ്റന്റ് പരിശീലകനായ ഹാവി മൊറാലസ് പറഞ്ഞിട്ടുണ്ട്. ലയണൽ മെസ്സിയെ തുടർന്ന് കളിപ്പിക്കണമെങ്കിൽ അദ്ദേഹത്തെ റൊട്ടേറ്റ് ചെയ്യുക അല്ലാതെ മറ്റു മാർഗ്ഗമില്ല എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.മൊറാലസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“മോൻട്രിയലിനെതിരെയുള്ള മത്സരത്തിൽ മെസ്സി കളിക്കുമോ എന്നത് ഉറപ്പായിട്ടില്ല.ഞങ്ങൾ അദ്ദേഹവുമായി സംസാരിക്കും. അദ്ദേഹത്തിന് ഇപ്പോൾ എങ്ങനെയുണ്ട്?കളിക്കാൻ റെഡിയാണോ എന്നുള്ളത് ഞങ്ങൾ ചോദിക്കും.സുവാരസും മെസ്സിയും ഒക്കെ ഒരുപാട് മിനിട്ടുകൾ കളിച്ചു താരങ്ങളാണ്. തുടർന്നും അവർ കളിക്കണമെങ്കിൽ റൊട്ടേഷൻ വേണം, ഞങ്ങൾ റൊട്ടേഷൻ നടപ്പിലാക്കുക തന്നെ ചെയ്യും ” ഇതാണ് ടാറ്റ മാർട്ടിനോയുടെ അസിസ്റ്റന്റ് പറഞ്ഞിട്ടുള്ളത്.

മെസ്സി മികച്ച പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്.3 ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം നേടിയിട്ടുണ്ട്.കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോളുകൾ അദ്ദേഹം നേടിയിരുന്നു. അതേസമയം സുവാരസ് രണ്ടു ഗോളുകളും മൂന്ന് അസിസ്റ്റുകളും ആണ് കരസ്ഥമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *