മെസ്സി ചൈനയിലേക്ക്, ബ്രസീലിനെതിരെയുള്ള മത്സരത്തിന് ഒരുങ്ങും!
ഇനി ഈ സീസണിൽ കേവലം രണ്ട് മത്സരങ്ങൾ മാത്രമാണ് ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബായ ഇന്റർ മയാമിക്ക് അവശേഷിക്കുന്നത്.എംഎൽഎസിലെ ആ രണ്ട് മത്സരങ്ങളിലും എതിരാളികൾ ഷാർലോട്ട് എഫ്സിയാണ്. പ്ലേ ഓഫിലേക്ക് യോഗ്യത നേടാത്തതിനാൽ വരുന്ന ഇരുപത്തിരണ്ടാം തീയതിയോടുകൂടി ഇന്റർ മയാമിയുടെ സീസൺ അവസാനിക്കുകയാണ്.
അതേസമയം അടുത്ത മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയെ കാത്തിരിക്കുന്നത് പ്രധാനപ്പെട്ട മത്സരങ്ങളാണ്. ആദ്യ മത്സരം ഉറുഗ്വക്കെതിരെയാണ് അർജന്റീന കളിക്കുക. അതിനുശേഷം ചിരവൈരികളായ ബ്രസീലിനെ അർജന്റീന നേരിടും.ഈ രണ്ട് മത്സരങ്ങൾക്ക് വേണ്ടിയും സൂപ്പർ താരം ലയണൽ മെസ്സിക്ക് മികച്ച രൂപത്തിൽ എത്തേണ്ടതുണ്ട്. അതിനുള്ള അവസരം ഇപ്പോൾ ഒരുങ്ങി കഴിഞ്ഞിട്ടുണ്ട്.
China Bound ✈️🇨🇳
— Inter Miami CF (@InterMiamiCF) October 15, 2023
This November we will embark on our first-ever international tour to China, seeking to expand our reach in new territory and begin preparations for 2024!
Find out all the details: https://t.co/BKSU9F19LL pic.twitter.com/5fH089htih
അതായത് സീസൺ അവസാനിച്ചാലും സൗഹൃദ മത്സരങ്ങൾ കളിക്കാൻ ഇന്റർ മയാമി തീരുമാനിച്ചിട്ടുണ്ട്.ഒരു ചൈന ടൂറാണ് ഇന്റർ മയാമി നടത്തുന്നത്.ചൈനയിൽ വച്ച് രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാൻ ഇന്റർ മയാമി തീരുമാനിച്ചിട്ടുണ്ട്. നവംബർ അഞ്ചാം തീയതി നടക്കുന്ന മത്സരത്തിൽ കിങ്ഡാവോ ഹൈനിയു എഫ്സിയെയാണ് ഇന്റർ മയാമി നേരിടുക.മൂന്ന് ദിവസങ്ങൾക്ക് ശേഷം നടക്കുന്ന മത്സരത്തിൽ ചെങ്‌ഡു റോങ്ഷെങ്ങിനേയും ഇന്റർ മയാമി നേരിടും.ചൈനയിലെ ടോപ്പ് ഡിവിഷൻ ക്ലബ്ബുകൾ ആണ് ഈ രണ്ടു ക്ലബ്ബുകളും. ലയണൽ മെസ്സി ഈ മത്സരങ്ങളുടെ ഭാഗമാവും.
അതിനുശേഷമാണ് മെസ്സി വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി അർജന്റീനയിൽ എത്തുക.ഫിറ്റ്നസ് സംബന്ധമായ പ്രശ്നങ്ങൾ ലയണൽ മെസ്സിയെ അലട്ടുന്നുണ്ടെങ്കിലും അദ്ദേഹം ഇപ്പോൾ അതിൽ നിന്നെല്ലാം മുക്തനായി വരുന്നുണ്ട്. ഏറ്റവും മികച്ച രീതിയിൽ തന്നെ ബ്രസീലിനെ നേരിടാൻ വേണ്ടി മെസ്സി ഒരുങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.