മെസ്സി കോപ്പ ലിബർട്ടഡോറസിൽ കളിക്കുമോ?ക്ഷണിച്ച് ടാപ്പിയ!
അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്ക് വേണ്ടി ഉജ്ജ്വല പ്രകടനമാണ് ഇപ്പോൾ ലയണൽ മെസ്സി പുറത്തെടുക്കുന്നത്. കളിച്ച ആറു മത്സരങ്ങളിലും മെസ്സി ഗോൾ നേടിയിട്ടുണ്ട്.9 ഗോളുകളും ഒരു അസിസ്റ്റുമാണ് മെസ്സിയുടെ സമ്പാദ്യം. മെസ്സിയുടെ ചിറകിലേറി ഇന്റർ മയാമി ലീഗ്സ് കപ്പിന്റെ ഫൈനലിൽ എത്തുകയും ചെയ്തിട്ടുണ്ട്.
സൗത്ത് അമേരിക്കയിലെ ചാമ്പ്യൻസ് ലീഗാണ് കോപ ലിബർട്ടഡോറസ്.സൂപ്പർ താരം ലയണൽ മെസ്സി ഇതുവരെ കോപ ലിബർട്ടഡോറസിൽ പങ്കെടുത്തിട്ടില്ല. എന്നാൽ മെസ്സിക്ക് അടുത്ത സീസണിലെ കോപ്പ ലിബർട്ടഡോറസിൽ കളിക്കാനുള്ള അവസരം ലഭിച്ചേക്കും. മെസ്സിയുടെ ക്ലബ്ബായ ഇന്റർ മയാമിയെ ഈ കോമ്പറ്റീഷനിലേക്ക് കോൺമെബോൾ ക്ഷണിച്ചിട്ടുണ്ട്.
CONMEBOL has invited Messi's Inter Miami to participate in the Copa Libertadores. Teams from the MLS and Liga MX do not participate, but the President of CONMEBOL wanted to invite Inter Miami.
— Barça Universal (@BarcaUniversal) August 16, 2023
— @TyCSports pic.twitter.com/zQNmE7mSak
അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡണ്ടായ ടാപ്പിയയാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. സൗത്ത് അമേരിക്കക്ക് പുറത്ത് നിന്നുള്ള ക്ലബ്ബുകളെ കൂടി ഉൾപ്പെടുത്താൻ പ്രസിഡണ്ട്മാർ തമ്മിൽ ചർച്ചകൾ നടത്തി എന്നാണ് ടാപ്പിയ പറഞ്ഞിട്ടുള്ളത്.കോൺമെബോൾ പ്രസിഡണ്ടായ ഡോമിങ്കസ് മെസ്സിയെ കോപ്പ ലിബർട്ടഡോറസിൽ കാണാൻ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും ടാപ്പിയ കൂട്ടിച്ചേർത്തിട്ടുണ്ട്.
കോൺമെബോളിന്റെ ക്ഷണം ലഭിച്ചേങ്കിലും ഈ ടൂർണമെന്റിൽ പങ്കെടുക്കുക എന്നത് ഇന്റർ മയാമിയെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള ഒരു കാര്യമായിരിക്കില്ല. കാരണം തിരക്കേറിയ ഷെഡ്യൂളുകൾക്കിടെ ഈ കോമ്പറ്റീഷൻ കൂടി ഇന്റർ മയാമിക്ക് പരിഗണിക്കേണ്ടി വരും. നേരത്തെ മെക്സിക്കൻ ക്ലബ്ബുകളെ കോപ ലിബർട്ടഡോറസിൽ കോൺമെബോൾ ഉൾപ്പെടുത്തിയിരുന്നു.ഇന്റർ മയാമി ഇനി ഈ ക്ഷണം സ്വീകരിക്കുമോ എന്നുള്ളതാണ് കണ്ടറിയേണ്ടത്.