മെസ്സി കാരണമാണ് ഇന്റർ മയാമിയിൽ എത്തിയത് : അർജന്റൈൻ താരം പറയുന്നു.

ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ ഇന്റർ മയാമിക്ക് പരാജയം ഏൽക്കേണ്ടി വന്നിരുന്നു. സ്വന്തം മൈതാനത്ത് വെച്ചുകൊണ്ട് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മയാമി പരാജയപ്പെട്ടത്.ന്യൂയോർക്ക് സിറ്റി എഫ്സിക്കെതിരെയായിരുന്നു ഈ മത്സരം കളിച്ചിരുന്നത്. സ്വന്തം ആരാധകർക്ക് മുന്നിൽ ലയണൽ മെസ്സിയുടെ ബാലൺ ഡി’ഓർ പ്രദർശിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു പ്രധാനമായും ഈ മത്സരം സംഘടിപ്പിച്ചിരുന്നത്.

ഈ മത്സരത്തിന് ശേഷം ഇന്റർ മയാമിയെ പ്രതിനിധീകരിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിച്ചത് അർജന്റൈൻ താരമായ ഫകുണ്ടോ ഫാരിയാസായിരുന്നു. ലയണൽ മെസ്സിയെ കുറിച്ചാണ് ഇദ്ദേഹം പ്രധാനമായും സംസാരിച്ചിട്ടുള്ളത്. മെസ്സി മയാമിയിൽ എത്തിയതുകൊണ്ടാണ് താനും മയാമിയെ തിരഞ്ഞെടുത്തത് എന്നായിരുന്നു ഫാരിയാസ് പറഞ്ഞിരുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇന്റർ മയാമിയിലേക്ക് വരിക എന്ന തീരുമാനം ഞാൻ എടുക്കാനുള്ള കാരണം ലയണൽ മെസ്സിയാണ്. അദ്ദേഹം ഉള്ളതുകൊണ്ടാണ് ഞാൻ ഇവിടേക്ക് വന്നത്. ലയണൽ മെസ്സി കളിക്കളത്തിൽ ഉണ്ടാകുമ്പോൾ നമ്മൾ എപ്പോഴും മെസ്സിക്ക് ബോൾ നൽകാനായിരിക്കും ആഗ്രഹിക്കുക. മെസ്സിക്ക് പാസ് നൽകിയില്ലെങ്കിൽ പിന്നെ ആർക്കാണ് നമ്മൾ പാസ് നൽകുക? ഇതാണ് ഫാരിയാസ് പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സി എത്തിയതിന് പിന്നാലെയാണ് ഈ അർജന്റൈൻ യുവ സൂപ്പർ താരം ഇന്റർ മയാമിയിൽ എത്തിയത്. 21 വയസ്സുള്ള താരം അറ്റാക്കിങ് മിഡ്ഫീൽഡർ പൊസിഷനിലാണ് കളിക്കുന്നത്. ഇപ്പോൾ അവസാനിച്ച സീസണിൽ 3 ഗോളുകളും ഒരു അസിസ്റ്റും ഇന്റർ മയാമിക്ക് വേണ്ടി നേടാൻ ഫാരിയാസിന് സാധിച്ചിട്ടുണ്ട്.അർജന്റൈൻ ക്ലബ്ബായ കോളോണിലൂടെയായിരുന്നു താരം വളർന്നുവന്നിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *