മെസ്സി കളിച്ചിട്ടും മയാമി തോറ്റു, പ്ലേ ഓഫ് സാധ്യതകൾക്ക് വിരാമം.
കഴിഞ്ഞ കുറെ മത്സരങ്ങൾ ഇന്റർ മയാമിക്ക് വേണ്ടി ലയണൽ മെസ്സി കളിച്ചിരുന്നില്ല.പരിക്ക് മൂലമായിരുന്നു ലയണൽ മെസ്സിക്ക് മത്സരങ്ങൾ നഷ്ടമായിരുന്നത്. പരിക്കിൽ നിന്നും മുക്തനായ മെസ്സി ഇന്നത്തെ മത്സരത്തിൽ തിരിച്ചെത്തിയിരുന്നു.സിൻസിനാറ്റിക്കെതിരെയുള്ള മത്സരത്തിന്റെ 55ആം മിനിട്ടിലായിരുന്നു മെസ്സി കളത്തിലേക്ക് എത്തിയത്.
പക്ഷേ ഈ മത്സരത്തിൽ പരാജയപ്പെടാനായിരുന്നു ഇന്റർമയാമിയുടെ വിധി. മത്സരത്തിന്റെ 78ആം മിനുട്ടിൽ ബാരിയൽ നേടിയ ഗോളിലൂടെ സിൻസിനാറ്റി വിജയം സ്വന്തമാക്കുകയായിരുന്നു. ലയണൽ മെസ്സി കളിച്ച ഒരു മത്സരം ഇന്റർ മയാമി തോൽക്കുന്നത് ഇത് ആദ്യമായിട്ടാണ്.
Inter Miami have been eliminated from MLS Cup playoff contention. pic.twitter.com/lQAzfNlafy
— ESPN FC (@ESPNFC) October 8, 2023
ഇതോടുകൂടി മയാമിയുടെ പ്ലേ ഓഫ് സാധ്യതകളും അവസാനിച്ചിട്ടുണ്ട്.ഇനി അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ വിജയിച്ചാൽ പോലും ഇന്റർ മയാമിക്ക് എത്താൻ സാധിക്കില്ല.അടുത്ത സീസണിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനായിരിക്കും ഇന്റർമയാമിയുടെ പദ്ധതികൾ.