മെസ്സി എല്ലാവരെയും മികച്ച താരങ്ങളാക്കി മാറ്റുന്നു :തുറന്ന് പറഞ്ഞ് സഹതാരം

സൂപ്പർ താരം ലയണൽ മെസ്സി കഴിഞ്ഞ മത്സരത്തിൽ ഇന്റർമയാമിക്ക് വേണ്ടി തകർപ്പൻ പ്രകടനമായിരുന്നു നടത്തിയിരുന്നത്.ഒരു കിടിലൻ ഗോളും അസിസ്റ്റും മെസ്സി നേടിയിരുന്നു.മെസ്സിയുള്ള ഇന്റർ മയാമിയും മെസ്സി ഇല്ലാത്ത ഇന്റർമയാമിയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ലയണൽ മെസ്സി ഇല്ലാത്തതു കൊണ്ട് തന്നെ പല മത്സരങ്ങളിലും അവർക്ക് പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

മെസ്സിയെക്കുറിച്ച് സഹതാരമായ ജൂലിയൻ ഗ്രസൽ ചില കാര്യങ്ങൾ ഇപ്പോൾ പറഞ്ഞിട്ടുണ്ട്. അതായത് മെസ്സി ടീമിനകത്തേക്ക് ഒരു വ്യത്യസ്ത എനർജി കൊണ്ടുവരുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മെസ്സി തന്റെ സഹതാരങ്ങളെയെല്ലാം മികച്ച താരങ്ങളാക്കി മാറ്റുന്നുവെന്നും ഗ്രസൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” കളിക്കളത്തിൽ മെസ്സി തന്റെ സഹതാരങ്ങളെയെല്ലാം മികച്ചതാക്കി മാറ്റുന്നു. ഒരുപാട് കാര്യങ്ങൾ അദ്ദേഹം ഞങ്ങൾക്ക് വേണ്ടി ചെയ്യുന്നുണ്ട്. ലയണൽ മെസ്സി കളിക്കളത്തിൽ ഉണ്ടാകുമ്പോൾ നമുക്ക് വ്യത്യസ്തമായ ഒരു ഊർജ്ജം ലഭിക്കും. ലയണൽ മെസ്സി പകരക്കാരനായി വന്ന ആ മത്സരത്തിൽ അത് മനസ്സിലായതാണ്. മെസ്സിക്ക് ബോൾ ലഭിച്ചു കഴിഞ്ഞാൽ എല്ലാവരും ആക്ടിവേറ്റഡ് ആകും.മെസ്സി ഗ്രേറ്റ്‌ സഹതാരമാണ്. ട്രെയിനിങ്ങിൽ എല്ലാ ദിവസവും അദ്ദേഹം നമ്മെ അത്ഭുതപ്പെടുത്തുന്നു. എല്ലാദിവസവും അദ്ദേഹത്തെ അടുത്ത കാണുക എന്നുള്ളത് തന്നെ ഒരു ഭാഗ്യമാണ് ” ഇതാണ് ഗ്രസൽ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ മോശമല്ലാത്ത ഒരു തുടക്കം മെസ്സിക്കും ഇന്റർമയാമിക്കും ലഭിച്ചിട്ടുണ്ട്. പക്ഷേ മെസ്സിയുടെ അഭാവത്തിൽ തിളങ്ങാൻ ആവുന്നില്ല എന്നത് തന്നെയാണ് ഇന്റർമയാമിയുടെ ഏറ്റവും വലിയ പോരായ്മ. അമേരിക്കൻ ലീഗിൽ 5 മത്സരങ്ങളിൽ നിന്ന് 5 ഗോളുകളും രണ്ട് അസിസ്റ്റുകളും നേടാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *