മത്സരം മാറ്റിവെച്ചു, കാര്യങ്ങൾ അൽ ഹിലാലിന് അനുകൂലമാക്കുന്നു,സൗദി FAക്കെതിരെ സ്റ്റേറ്റ്മെന്റ് ഇറക്കി മറ്റുള്ള ക്ലബ്ബുകൾ!

സൗദി അറേബ്യൻ വമ്പൻമാരായ അൽ ഹിലാൽ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയിരുന്നു. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു അൽ ഐൻ അവരെ പരാജയപ്പെടുത്തിയത്.ഇനി അൽ ഹിലാൽ സൗദി ലീഗിൽ അൽ അഹ്ലിയെയായിരുന്നു നേരിടേണ്ടിയിരുന്നത്. എന്നാൽ അൽഹിലാലിന്റെ അഭ്യർത്ഥന പ്രകാരം ലീഗ് അധികൃതർ ഈ മത്സരം മാറ്റിവെച്ചിട്ടുണ്ട്.

മെയ് ആറാം തീയതിയിലേക്കാണ് ഈ മത്സരം മാറ്റി വെച്ചിട്ടുള്ളത്. ഇക്കാര്യം സൗദി ലീഗ് ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സൗദി അറേബ്യയിലെ മറ്റു പല ക്ലബ്ബുകളും ഇതിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് സ്റ്റേറ്റ്മെന്റുകൾ ഇറക്കിയിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്ർ ഒരു സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുണ്ട്. അതായത് ചാമ്പ്യൻസ് ലീഗ് മത്സരം ഉള്ളതിനാൽ സൗദി ലീഗിലെ ഒരു മത്സരം മാറ്റിവെക്കണമെന്ന് ഓഗസ്റ്റ് മാസത്തിൽ അൽ നസ്ർ ആവശ്യപ്പെട്ടിരുന്നു.എന്നാൽ ലീഗ് അധികൃതർ അതിനു തയ്യാറായിരുന്നില്ല. തുടർന്ന് രണ്ടു ദിവസത്തിനിടയിൽ അവർ രണ്ടു മത്സരങ്ങൾ കളിക്കുകയും മത്സരത്തിൽ പരാജയപ്പെടുകയും ചെയ്തിരുന്നു.ഇതിന് സമാനമായ അവസ്ഥ മറ്റു ക്ലബ്ബുകൾക്കും ഉണ്ടായിട്ടുണ്ട്.

മറ്റു വമ്പൻമാരായ അൽ ഇത്തിഹാദ്,അൽ അഹ്ലി എന്നിവരും ഇതിനെതിരെ സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുണ്ട്. അതായത് നേരത്തെ ഇവരും കടുത്ത ഷെഡ്യൂൾ കാരണം മത്സരങ്ങൾ മാറ്റിവെക്കാൻ ലീഗിനോട് അഭ്യർത്ഥിച്ചിരുന്നു.എന്നാൽ അന്നൊന്നും അവർ ഇത് പരിഗണിച്ചിരുന്നില്ല. പക്ഷേ അൽ ഹിലാലിന്റെ റിക്വസ്റ്റ് അവർ പരിഗണിക്കുകയും മത്സരം മാറ്റിവെക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധം അറിയിച്ചു കൊണ്ടാണ് സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുള്ളത്.

സൗദി ലീഗ് അൽ ഹിലാലിന് അനുകൂലമായി നിലകൊള്ളുന്നു എന്നുള്ള ആരോപണങ്ങൾ നേരത്തെ തന്നെ ആരാധകർക്കിടയിൽ നിന്നും ഉയർന്നുവന്നിരുന്നു. എന്നാൽ ക്ലബ്ബുകൾ കൂടി രംഗത്ത് വന്നതോടെ സൗദി ലീഗ് ഇപ്പോൾ പ്രതിരോധത്തിലായിട്ടുണ്ട്.സൗദി ലീഗ് അധികൃതർ കാണിക്കുന്ന വിവേചനത്തിനെതിരെ ഇപ്പോൾ പ്രതിഷേധം ശക്തമാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!