മെസ്സി എഫക്റ്റ്,MLS ബെറ്റിങ് ഓഡിൽ മയാമി ഒന്നാമത്!

കഴിഞ്ഞ അമേരിക്കൻ ലീഗിൽ വേണ്ടത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്റർ മയാമിക്ക് സാധിച്ചിരുന്നില്ല.MLS ന്റെ പ്ലേ ഓഫ് കാണാതെ ഇന്റർ മയാമി പുറത്താവുകയായിരുന്നു. ലയണൽ മെസ്സി വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമായിരുന്നു അമേരിക്കൻ ലീഗിൽ കളിച്ചിരുന്നത്. അതേസമയം ക്ലബ്ബിന് ലീഗ്സ് കപ്പ് കിരീടം നേടി കൊടുക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു.

എന്നാൽ വരുന്ന എംഎൽഎസ് സീസണിൽ ഏറ്റവും കൂടുതൽ കിരീട സാധ്യതകൾ കൽപ്പിക്കപ്പെടുന്നത് ഇതേ ഇന്റർ മയാമിക്ക് തന്നെയാണ്. അതായത് MLS കപ്പിലെ പുതിയ ബെറ്റിങ് ഓഡ്സ് ഫോക്സ് സോക്കർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.+200 നേടിക്കൊണ്ട് ഒന്നാം സ്ഥാനത്ത് തുടരുന്നത് ഇന്റർ മയാമിയാണ്.അവർക്കാണ് ഏറ്റവും കൂടുതൽ കിരീട സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്. ലയണൽ മെസ്സിയുടെ സാന്നിധ്യം തന്നെയാണ് ബെറ്റിങ് ഓഡിൽ ഇന്ററിന് ഇത്രയധികം മുന്നേറ്റം ഉണ്ടാക്കിയിട്ടുള്ളത്.

രണ്ടാം സ്ഥാനത്ത് LAFC യാണ് വരുന്നത്.+800 ആണ് അവരുടെ ബെറ്റിങ് ഓഡ്.+1200 വീതമുള്ള കൊളംബസ് ക്രൂവും എഫ്സി സിൻസിനാറ്റിയും തൊട്ട് പുറകിൽ വരുന്നു. കഴിഞ്ഞതവണ ഇന്റർമയാമിക്ക് +1800 ആയിരുന്നു ഉണ്ടായിരുന്നത്.അതായത് അവർ വളരെയധികം പുറകിലായിരുന്നു. എന്നാൽ ലയണൽ മെസ്സി ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളുടെ വരവോടുകൂടി അവർ മുന്നേറ്റം സൃഷ്ടിക്കുകയായിരുന്നു.

ഏതായാലും ഇത്തവണ വലിയ കിരീട സാധ്യതകൾ ഇന്റർ മയാമിക്ക് കൽപ്പിക്കപ്പെടുന്നുണ്ട്.ലൂയിസ് സുവാരസ്‌ കൂടി ക്ലബ്ബിലേക്ക് ചേർന്നതോടെ അവരുടെ കരുത്ത് വർദ്ധിച്ചിട്ടുണ്ട്. ഫെബ്രുവരി 21ആം തീയതി നടക്കുന്ന ആദ്യ അമേരിക്കൻ ലീഗ് മത്സരത്തിൽ റിയൽ സോൾട്ട് ലേക്കിനെയാണ് ഇന്റർ മയാമി നേരിടുക.അതിനു മുൻപ് 7 സൗഹൃദ മത്സരങ്ങൾ ഇന്റർ മയാമി കളിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *