മെസ്സി എഫക്റ്റ്,MLSന്റേത് ചരിത്രത്തിലെ ഏറ്റവും മികച്ച സീസൺ!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അമേരിക്കയിലേക്ക് ചേക്കേറിയ മെസ്സി അവിടെ വല്ലാത്ത മാറ്റം തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്.അമേരിക്കൻ ഫുട്ബോളിന്റെ പേരും പ്രശസ്തിയും വളരെയധികം വർദ്ധിച്ചിട്ടുണ്ട്. ഇന്ന് ആരാധകർ ശ്രദ്ധിക്കുന്ന ഒരു ലീഗ് ആയി മാറാൻ എംഎൽഎസിന് കഴിഞ്ഞിട്ടുണ്ട്.ലീഗ്സ് കപ്പ് കിരീടം ഇന്റർ മയാമിക്ക് നേടിക്കൊടുത്ത മെസ്സി ടൂർണമെന്റിലെ ഏറ്റവും മികച്ച താരവും ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനുമായി മാറിയിരുന്നു.

ലയണൽ മെസ്സി അമേരിക്കയിൽ സൃഷ്ടിച്ച എഫക്റ്റുകളെ കുറിച്ച് ഒരിക്കൽ കൂടി എംഎൽഎസിന്റെ കമ്മീഷണറായ ഡോൺ ഗാർബർ സംസാരിച്ചിട്ടുണ്ട്.എംഎൽഎസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സീസൺ എന്നാണ് അദ്ദേഹം 2023നെ വിശേഷിപ്പിച്ചത്.അതിന് കാരണം മെസ്സി തന്നെയാണ്.ഗാർബറുടെ വാക്കുകൾ ഇങ്ങനെയാണ്.

“MLS ന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ സീസൺ ആണിത്.കാരണം മെസ്സി നമ്മുടെ ലീഗിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വാർത്തകളിൽ ഒന്ന് നമ്മളാണ്. ലോകത്തിന്റെ കണ്ണും കാതും എംഎൽഎസിലാണ്. എന്തെന്നാൽ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ഇവിടെയാണ് കളിക്കുന്നത് ” ഇതാണ് എംഎൽഎസ് കമ്മീഷണർ പറഞ്ഞിട്ടുള്ളത്.

എല്ലാംകൊണ്ടും വലിയ എഫക്ട് തന്നെയാണ് മെസ്സി അമേരിക്കയിൽ സൃഷ്ടിച്ചിട്ടുള്ളത്. പുതിയ കണക്കുകൾ പ്രകാരം 11 മില്യൺ ആരാധകരാണ് ഈ സീസണിൽ എംഎൽഎസ് വീക്ഷിച്ചത്.എംഎൽഎസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം കാണികൾ ഉണ്ടാവുന്നത്.മാത്രമല്ല ലീഗ് ആപ്പിളുമായി പുതിയ ഒരു കരാറിൽ എത്തുകയും ചെയ്തു. 10 വർഷത്തേക്ക് 2.5 ബില്യൺ ഡോളറിന്റെ കോൺട്രാക്ട് ആണ് ആപ്പിളുമായി എംഎൽഎസ് ഒപ്പുവച്ചത്.ഇതിനെല്ലാം കാരണം മെസ്സി തന്നെയാണ് എന്ന് പറയേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *