മെസ്സി എഫക്റ്റ് തുടരുന്നു, പുതിയ ടൂർണമെന്റ് ആരംഭിക്കാൻ കോൺമെബോളും കോൺകകാഫും!
സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്. ക്ലബ്ബിന് വേണ്ടി ആകെ കളിച്ച ആറുമത്സരങ്ങളിലും മെസ്സി ഗോൾ നേടി. 9 ഗോളുകളും ഒരു അസിസ്റ്റുമാണ് മെസ്സി നേടിയിട്ടുള്ളത്. മെസ്സിയുടെ മികച്ച പ്രകടനത്തിന്റെ ഫലമായിക്കൊണ്ട് ലീഗ്സ് കപ്പിന്റെ ഫൈനലിൽ പ്രവേശിക്കാൻ ഇന്റർ മയാമിക്ക് കഴിഞ്ഞിട്ടുണ്ട്.
മെസ്സിയെ സൗത്ത് അമേരിക്കയിൽ കളിപ്പിക്കാൻ കോൺമെബോളിന് വളരെയധികം ആഗ്രഹമുണ്ട്. അതുകൊണ്ടുതന്നെയാണ് കോപ്പ ലിബർട്ടഡോറസിലേക്ക് അവർ ഇന്റർ മയാമിയെ ക്ഷണിച്ചിട്ടുള്ളത്.കോൺമെബോൾ പ്രസിഡണ്ടായ ഡോമിങ്കസ് മെസ്സിയെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. ഇപ്പോൾ കോൺമെബോളും കോൺകകാഫും ചേർന്നുകൊണ്ട് പുതിയ ഒരു ടൂർണ്ണമെന്റ് ആരംഭിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്.
🚨 Lionel Messi will speak at a press conference on Thursday ahead of Inter Miami's Leagues Cup final vs. Nashville on Saturday. It's going to be his first press conference as an Inter Miami player. pic.twitter.com/x2uOsQQXwR
— Roy Nemer (@RoyNemer) August 17, 2023
നാല് ടീമുകളായിരിക്കും ഈ ടൂർണമെന്റിൽ പങ്കെടുക്കുക. അടുത്ത വർഷം ഈ ടൂർണമെന്റ് സംഘടിപ്പിക്കാനാണ് ഇവർ പ്ലാൻ ചെയ്തിരിക്കുന്നത്.ലീഗ്സ് കപ്പ് ജേതാക്കൾ,കോൺകകാഫ് ചാമ്പ്യൻസ് കപ്പ് ജേതാക്കൾ,കോപ ലിബർട്ടഡോറസ് ജേതാക്കൾ,കോപ സുഡാമേരിക്കാന ജേതാക്കൾ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു മിനി ടൂർണമെന്റ് നടത്താനാണ് ഇപ്പോൾ കോൺമേബോളും കോൺകകാഫും ഉദ്ദേശിക്കുന്നത്.
അടുത്ത വർഷം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ഈ ടൂർണമെന്റിലേക്ക് യോഗ്യത നേടാൻ ഇന്റർ മയാമിക്കും മെസ്സിക്കും അവസരമുണ്ട്. അതായത് ലീഗ്സ് കപ്പ് ജേതാക്കളാവണം. ഫൈനൽ മത്സരത്തിൽ നാഷ് വില്ലെയെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ ഈ ടൂർണമെന്റിലേക്ക് യോഗ്യത നേടാൻ സാധിക്കും.