മെസ്സി എഫക്റ്റ്,റൂളിൽ മാറ്റം വരുത്താൻ MLS..!

ഇന്റർ മയാമിയിൽ എത്തിയതിനുശേഷം ലയണൽ മെസ്സി തകർപ്പൻ പ്രകടനമാണ് നടത്തുന്നത്.മെസ്സി കളിച്ച ഒരൊറ്റ മത്സരത്തിൽ പോലും ഈ അമേരിക്കൻ ക്ലബ്ബ് പരാജയപ്പെട്ടിട്ടില്ല. 10 മത്സരങ്ങളിൽ നിന്ന് മെസ്സി 11 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്. മാത്രമല്ല ലീഗ്സ് കപ്പ് കിരീടം നേടാനും മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.

എന്നാൽ ലയണൽ മെസ്സിക്ക് ഇന്റർ മയാമിയുടെ വരുന്ന ചില മത്സരങ്ങൾ നഷ്ടമാകും. ഇക്കാര്യം അവരുടെ പരിശീലകൻ തന്നെ സ്ഥിരീകരിച്ചിരുന്നു. അതായത് ഇന്റർനാഷണൽ ബ്രേക്ക് നടക്കുന്നുണ്ട്. അർജന്റീനക്ക് വേണ്ടി രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ ലയണൽ മെസ്സിക്ക് കളിക്കേണ്ടതുണ്ട്.ഇക്വഡോർ,ബൊളീവിയ എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.

ഈ ഇന്റർനാഷണൽ ബ്രേക്കിനിടയിൽ അമേരിക്കൻ ലീഗിൽ മത്സരങ്ങൾ നടക്കുന്നുണ്ട്.MLS ലെ നിയമപ്രകാരം അവർ ലീഗ് നിർത്തിവയ്ക്കില്ല. അത് കൊണ്ടാണ് ലയണൽ മെസ്സിക്ക് ഇന്റർ മയാമിയുടെ മത്സരങ്ങൾ നഷ്ടമാകുക. ഇന്റർനാഷണൽ ബ്രേക്കിനിടെ ലീഗ് മത്സരങ്ങൾ തുടരുന്നതിനെതിരെ ഇന്റർ മയാമിയുടെ പരിശീലകൻ പോലും വിമർശനങ്ങൾ ഉയർത്തിയിരുന്നു. മാത്രമല്ല ലയണൽ മെസ്സിയുടെ അഭാവം ഇന്റർ മയാമിക്കും അമേരിക്കൻ ലീഗിനും തിരിച്ചടിയാണ്.

എന്തെന്നാൽ മെസ്സിയുടെ സാന്നിധ്യം കൊണ്ട് തന്നെ ഒരുപാട് ആരാധകരെ ആകർഷിക്കാൻ MLS ന് കഴിഞ്ഞിരുന്നു.എന്നാൽ മെസ്സിയുടെ അഭാവം ടിക്കറ്റ് വിൽപ്പനയെയും മാർക്കറ്റിങ്ങിനെയും ബാധിക്കും. അതുകൊണ്ടുതന്നെ ഈ നിയമത്തിൽ മാറ്റം വരുത്താൻ ഇപ്പോൾ MLS യോജിക്കുന്നുണ്ട്.ഭാവിയിൽ ഇന്റർനാഷണൽ ബ്രേക്കിനിടെ മത്സരങ്ങൾ നടത്തുന്നത് ഒഴിവാക്കാനാണ് ഇപ്പോൾ MLS ആലോചിക്കുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടുത്ത വർഷം മുതൽ പുതിയ നിയമം വരാനുള്ള സാധ്യതകൾ ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *