മെസ്സി എഫക്റ്റ്,കോൺകകാഫ് ക്ലബ്ബ് റാങ്കിങ്ങിൽ ഇന്റർമയാമിക്ക് വമ്പൻ കുതിപ്പ്!

സൂപ്പർ താരം ലയണൽ മെസ്സി മികച്ച പ്രകടനമാണ് ഈ സീസണിൽ പുറത്തെടുക്കുന്നത്. അമേരിക്കൻ ലീഗിൽ മൂന്ന് മത്സരങ്ങൾ കളിച്ച മെസ്സി മൂന്ന് ഗോളുകളും ഒരു അസിസ്റ്റം സ്വന്തമാക്കിയിട്ടുണ്ട്. അതുപോലെതന്നെ കോൺകകാഫ് ചാമ്പ്യൻസ് കപ്പിൽ രണ്ടു ഗോളുകളും ഒരു അസിസ്റ്റുമാണ് മെസ്സി നേടിയിട്ടുള്ളത്.മെസ്സിയുടെ സഹതാരമായ സുവാരസ്സും തകർപ്പൻ ഫോമിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹം അമേരിക്കൻ ലീഗിൽ 5 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.കോൺകകാഫ് ചാമ്പ്യൻസ് കപ്പിൽ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് അദ്ദേഹം നേടിയിട്ടുള്ളത്.

ഈ രണ്ട് താരങ്ങളുടെയും മികവിൽ ഇന്റർമയാമി ഇപ്പോൾ കുതിക്കുകയാണ്.കോൺകകാഫ് ചാമ്പ്യൻസ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാൻ ഇപ്പോൾ ഇന്റർമയാമിക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല കോൺകകാഫ് ക്ലബ്ബ് റാങ്കിംഗ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ തകർപ്പൻ മുന്നേറ്റം നടത്താൻ ഇന്റർമയാമിക്ക് സാധിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്റർമയാമി ഈ റാങ്കിങ്ങിൽ എട്ടാം സ്ഥാനത്താണ് ഉള്ളത്. ഏറ്റവും കൂടുതൽ മുന്നേറ്റം നടത്തിയ ക്ലബ്ബ് ഇന്റർമയാമി തന്നെയാണ്. കഴിഞ്ഞ റാങ്കിങ്ങിൽ പതിനാറാം സ്ഥാനത്ത് ഉണ്ടായിരുന്ന മയാമി 8 സ്ഥാനങ്ങൾ മുന്നോട്ടുവന്ന് എട്ടാം സ്ഥാനത്ത് എത്തുകയായിരുന്നു.ആദ്യത്തെ പത്തിൽ ഇത്രയധികം മുന്നേറ്റം ഉണ്ടാക്കിയ മറ്റൊരു ക്ലബ്ബും ഇല്ല.മെസ്സി എഫക്ട് തന്നെയാണ് ഇവിടെ പ്രതിഫലിച്ചു കാണുന്നത്.

ഒന്നാം സ്ഥാനത്ത് വരുന്നത് മെക്സിക്കൻ ക്ലബ്ബായ മോന്റെറിയാണ്. ഈ ക്ലബ്ബിനെയാണ് ക്വാർട്ടർ ഫൈനലിൽ ഇന്റർ മയാമിക്ക് നേരിടേണ്ടി വരുന്നത്. ഒന്നാം സ്ഥാനക്കാരെ മറികടക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും. പക്ഷേ അതിന് സാധിച്ചു കഴിഞ്ഞാൽ ഇന്റർ മയാമിയുടെ കിരീട സാധ്യത വർദ്ദിക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. അതേസമയം ഇന്റർ മയാമിയുടെ മുന്നിലുള്ള ഏക അമേരിക്കൻ ക്ലബ്ബ് കൊളംബസ് മാത്രമാണ്. 10 ക്ലബ്ബുകളുടെ ലിസ്റ്റിൽ ഏഴ് മെക്സിക്കൻ ക്ലബ്ബുകൾ ഇടം നേടിയപ്പോൾ 3 അമേരിക്കൻ ക്ലബ്ബുകൾ മാത്രമാണ് ഇടം നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *