മെസ്സി എഫക്റ്റിന് അന്ത്യമില്ല,ഒരു ബില്യണും കടന്ന് മയാമി കുതിക്കുന്നു!

സൂപ്പർ താരം ലയണൽ മെസ്സി കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഇന്റർ മയാമിയിൽ എത്തിയത്. വലിയ രൂപത്തിലുള്ള ഇമ്പാക്ട് അവിടെ സൃഷ്ടിക്കാൻ ലയണൽ മെസ്സിക്ക് സാധിച്ചിരുന്നു. കളത്തിനകത്തും പുറത്തും ഒരുപോലെ മെസ്സി എഫക്ട് പ്രകടമായി. വലിയ രൂപത്തിലുള്ള വളർച്ചയാണ് കളത്തിനു പുറത്ത് ഇന്റർ മയാമിക്ക് ലഭിച്ചത്. കളത്തിനകത്ത് ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടം നേടാൻ മയാമിക്ക് സാധിക്കുകയും ചെയ്തു.

ലൂയിസ് സുവാരസ് ഉൾപ്പെടെ ഒരുപിടി മികച്ച താരങ്ങൾ ഇപ്പോൾ ഇന്റർ മയാമിയുടെ ഭാഗമാണ്.പുതിയ സീസണിന് വേണ്ടി ഒരുങ്ങുമ്പോൾ വലിയ പ്രതീക്ഷകളാണ് ഇന്റർ മയാമിക്ക് ഉള്ളത്. ഇപ്പോഴിതാ മെസ്സി എഫക്റ്റ് തെളിയിക്കുന്ന മറ്റൊരു കണക്കുകൂടി പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് ഇന്റർ മയാമിയുടെ മൂല്യം ഒരു ബില്യൺ ഡോളർ പിന്നിട്ട് കഴിഞ്ഞു.സ്പോർട്ടിക്കോയാണ് ഈ കണക്കുകൾ പുറത്തുവിട്ടിട്ടുള്ളത്.

എംഎൽഎസിന്റെ ചരിത്രത്തിൽ ഒരു ബില്യൺ ഡോളർ മൂല്യം മറികടക്കുന്ന നാലാമത്തെ ക്ലബ്ബാണ് ഇന്റർ മയാമി. ഒന്നാം സ്ഥാനത്തുള്ളത് LAFC യാണ്. അവരുടെ മൂല്യം 1.15 ബില്യൺ ഡോളറാണ്. രണ്ടാം സ്ഥാനത്ത് വരുന്ന അറ്റ്ലാന്റ യുണൈറ്റഡിന്റെ മൂല്യം 1.05 ബില്യൺ ഡോളറാണ്. ഒന്നാം സ്ഥാനത്ത് ലോസ് ആഞ്ചലസ് ഗാലക്സി ഒരു ബില്യൺ ഡോളറാണ്. ഈ മൂന്ന് ക്ലബ്ബുകൾക്ക് ശേഷമാണ് ഇന്റർ മയാമി ഒരു ബില്യൺ ഡോളർ ക്ലബ്ബിൽ സ്ഥാനം കണ്ടെത്തിയിട്ടുള്ളത്.

മെസ്സിയുടെ വരവ് തന്നെയാണ് ഇതിന് കാരണം എന്ന് പറയേണ്ടിയിരിക്കുന്നു. അതേസമയം ഒരു വർഷംകൊണ്ട് ഇത്രയധികം വളർച്ച ഉണ്ടായ മറ്റൊരു ക്ലബ്ബ് ഇല്ല. 74 ശതമാനമാണ് കഴിഞ്ഞ വർഷം ഇന്റർ മയാമിയുടെ മൂല്യം വർദ്ധിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് വരുന്നത് LAFC യാണ്. 28% ആണ് അവരുടെ മൂല്യം വർദ്ധിച്ചിട്ടുള്ളത്. ഏതായാലും മെസ്സിയുടെയും സുഹൃത്തുക്കളുടെയും വരവ് മയാമിക്ക് വളരെയധികം ഗുണം ചെയ്തിട്ടുണ്ട് എന്നുള്ളത് വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *