മെസ്സി എഫക്ട് തുടരുന്നു, ടിക്കറ്റ് വില MLS ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ!
സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മായാമിക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്.ആകെ 10 മത്സരങ്ങളാണ് മെസ്സിക്ക് വേണ്ടി കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 11 ഗോളുകളും മൂന്ന് അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്. കൂടാതെ മയാമിക്കൊപ്പം ലീഗ്സ് കപ്പ് കിരീടം നേടാനും ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.
മെസ്സി വന്നതിനുശേഷം ഇന്റർ മയാമിക്കും എംഎൽഎസിനും എല്ലാ തലത്തിലും വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. മെസ്സിയുടെ എഫക്ട് തെളിയിക്കുന്ന ഒരുപാട് കണക്കുകൾ നേരത്തെ പുറത്തേക്ക് വന്നതാണ്. ഇപ്പോഴിതാ ടിക്കറ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തേക്ക് വന്നിട്ടുണ്ട്.MLS ലെ ടിക്കറ്റ് വില അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ ഉള്ളത്.അതിന്റെ കാരണം ലയണൽ മെസ്സി തന്നെയാണ്.
Messi won it all in 2015. pic.twitter.com/Ul7Ds1Vzqz
— MC (@CrewsMat10) September 2, 2023
അടുത്ത ലീഗ് മത്സരത്തിൽ ഇന്റർ മയാമിയും ലോസ് ആഞ്ചലസ് എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുക. വരുന്ന തിങ്കളാഴ്ച രാവിലെ ഇന്ത്യൻ സമയം 7:30ന് LAFC യുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിനുള്ള ടിക്കറ്റുകൾ ആണ് ഇപ്പോൾ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിട്ടുള്ളത്. ഇപ്പോൾ ടിക്കറ്റിന്റെ ശരാശരി വില എന്നത് 690 US ഡോളറാണ്. അതായത് മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ 527% വർദ്ധനവാണ് ഈ നിരക്കിൽ രേഖപ്പെടുത്തിയിട്ടുള്ളത്. വരുന്ന മത്സരത്തിലെ ഏറ്റവും വിലകുറഞ്ഞ ടിക്കറ്റിന്റെ വില 785 ഡോളറാണ്. എന്നാൽ മെസ്സി വരുന്ന മത്സരങ്ങൾക്ക് മാത്രമാണ് ഇത്രയധികം വില വരുന്നത്.അതിനുശേഷം ടിക്കറ്റ് വില കുറയുന്ന ഒരു പ്രവണതയും ഇവിടെയുണ്ട്.
ഈ മത്സരത്തിനുശേഷം ലയണൽ മെസ്സി അർജന്റീന ദേശീയ ടീമിനോടൊപ്പം ചേരും.ഈ ഇന്റർനാഷണൽ ബ്രേക്കിൽ ഇന്റർ മയാമി മത്സരങ്ങൾ കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മെസ്സി ഇല്ലാതെയായിരിക്കും ആ മത്സരങ്ങൾ മയാമി കളിക്കുക.അത് അവരെ സംബന്ധിച്ചിടത്തോളം തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യമാണ്.