മെസ്സി എഫക്ട്,അത്ഭുതം പ്രകടിപ്പിച്ച് MLS കമ്മീഷണർ!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമി സ്വന്തമാക്കിയത്.ഇതോടുകൂടി അമേരിക്കൻ ഫുട്ബോളിനെ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. വലിയ പ്രചാരമാണ് പിന്നീട് ഇന്റർ മായാമിക്കും എംഎൽഎസിനും ലഭിച്ചിരുന്നത്.മെസ്സിയുടെ വരവ് എല്ലാ മേഖലകളിലും വലിയ പുരോഗതിയാണ് അമേരിക്കൻ ഫുട്ബോളിന് നൽകിയിരുന്നത്.
ലീഗ്സ് കപ്പിൽ മികച്ച പ്രകടനം മെസ്സി നടത്തിയിരുന്നു.ഇന്റർ മയാമിക്ക് അവരുടെ ചരിത്രത്തിലെ ആദ്യ കിരീടം നേടിക്കൊടുക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നു.ലീഗ്സ് കപ്പിലെ ഏറ്റവും മികച്ച താരവും ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനും ലയണൽ മെസ്സി തന്നെയായിരുന്നു.ഇതെല്ലാം അമേരിക്കൻ ഫുട്ബോളിന് വലിയ രൂപത്തിൽ ഗുണം ചെയ്തു.
ഇപ്പോഴിതാ ലയണൽ മെസ്സിയുടെ എഫക്റ്റിൽ MLS കമ്മീഷണറായ ഡോൺ ഗാർബർ അത്ഭുതം പ്രകടിപ്പിച്ചിട്ടുണ്ട്. മെസ്സിയുടെ വരവോടുകൂടി അമേരിക്കൻ ഫുട്ബോളിന്റെ കാണികൾ പ്രതീക്ഷിക്കാത്ത വിധം കുതിച്ചുയർന്നു എന്നാണ് ഗാർബർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
👑🇦🇷 pic.twitter.com/wqKAqQ2yRa
— Messi Xtra (@M30Xtra) November 15, 2023
“എംഎൽഎസിലെ സീസൺ പാസ്സ് വഴി വലിയ മത്സരങ്ങൾക്ക് ഒരു മില്യൺ വ്യൂവേഴ്സിന് മുകളിൽ കാണികൾ ലൈവ് ആയിക്കൊണ്ട് ഉണ്ടായിരുന്നു. ഞങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നേട്ടമാണിത് ” ഇതാണ് MLS കമ്മീഷണർ പറഞ്ഞിരുന്നത്. ആപ്പിൾ ടിവി വഴി നിരവധി ആരാധകരാണ് ഇപ്പോൾ പാണൽ മെസ്സിയുടെ ഇന്റർ മയാമിയുടെ മത്സരം വീക്ഷിക്കുന്നത്. മെസ്സിയുടെ വരവോടുകൂടി പുതിയ വരിക്കാരെ ആപ്പിൾ ടിവിക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
MLS ന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങളാണ് ഇനി നടക്കാനുള്ളത്. എന്നാൽ ഇന്റർ മയാമിക്ക് പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ കഴിഞ്ഞിരുന്നില്ല.അതുകൊണ്ടുതന്നെ അവരുടെ സീസൺ നേരത്തെ അവസാനിച്ചിരുന്നു. ഇനി അടുത്ത ജനുവരിയിലാണ് മെസ്സി ക്ലബ്ബിനോടൊപ്പം ജോയിൻ ചെയ്യുക.