മെസ്സി എഫക്ടിന് അന്ത്യമില്ല,MLS ന്റെ വരുമാനത്തിൽ അത്ഭുതകരമായ വർദ്ധനവ്!

സൂപ്പർ താരം ലയണൽ മെസ്സിയെ എത്തിക്കാൻ കഴിഞ്ഞതോടുകൂടി ഇന്റർ മയാമി എല്ലാ രീതിയിലും വളരുകയാണ് ചെയ്തിട്ടുള്ളത്. ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ ഇപ്പോൾ ഇന്റർ മയാമിയിലും അമേരിക്കൻ ലീഗിലും പതിഞ്ഞിട്ടുണ്ട്. മാത്രമല്ല തകർപ്പൻ പ്രകടനമാണ് അമേരിക്കയിൽ എത്തിയതിനുശേഷം മെസ്സി പുറത്തെടുക്കുന്നത്. ഇത് എല്ലാ അർത്ഥത്തിലും ഇന്റർ മയാമിക്കും അമേരിക്കൻ ലീഗിനും ഗുണകരമായിട്ടുണ്ട്.

ലയണൽ മെസ്സി എഫക്ട് ഇപ്പോഴും തുടരുകയാണ്. അതിന്റെ കൂടുതൽ തെളിവുകൾ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.അതായത് ലയണൽ മെസ്സി വന്നതിനുശേഷം വരുമാനത്തിൽ വലിയ വർദ്ധനവാണ് ഇപ്പോൾ എംഎൽഎസ് ഉണ്ടാക്കിയിട്ടുള്ളത്. മാത്രമല്ല ഇന്റർ മയാമിയുടെ മത്സരങ്ങൾ ടെലികാസ്റ്റ് ചെയ്യുന്ന ആപ്പിൾ ടിവിയും തങ്ങളുടെ വരുമാനത്തിൽ വൻ കുതിച്ചുചാട്ടം നടത്തിയിട്ടുണ്ട്. അതിന്റെ കണക്കുകൾ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.

ലയണൽ മെസ്സി ഇന്റർ മയാമിയിൽ എത്തിയതിനു ശേഷം ടിക്കറ്റ് വിൽപ്പനയിലൂടെ മാത്രമായി കൊണ്ട് 265 മില്യൺ ഡോളർ സമ്പാദിക്കാൻ കഴിഞ്ഞിട്ടുണ്ട്. മെസ്സിയുടെ മത്സരങ്ങളിലെ ടിക്കറ്റ് വില വലിയ തോതിൽ വർദ്ധിച്ചിരുന്നു. ഇതുകൊണ്ടാണ് ഇത്രയും വലിയ രൂപത്തിൽ വരുമാനം ഉണ്ടാക്കാൻ സാധിച്ചിട്ടുള്ളത്. അതേസമയം ആപ്പിൾ ടിവിയുടെ കാര്യത്തിലേക്ക് വന്നാൽ പുതിയ സബ്സ്ക്രിപ്ഷനുകൾ ഒരുപാട് അവർക്ക് ലഭിച്ചിട്ടുണ്ട്. ഏകദേശം മുപ്പതിനായിരത്തോളം പുതിയ സബ്സ്ക്രൈബേഴ്സ് ആപ്പിൾ ടിവിക്ക് ലഭിച്ചു. അതിൽ നിന്ന് മാത്രമായി 29.7 മില്യൺ ഡോളർ ആപ്പിൾ ടിവിയും സമാഹരിച്ചിട്ടുണ്ട്. ലയണൽ മെസ്സി എഫക്ട് തന്നെയാണ് നമുക്കിവിടെ കാണാൻ കഴിയുക.

വരുമാനത്തിന്റെ കാര്യത്തിൽ മാത്രമല്ല,പ്രകടനത്തിന്റെ കാര്യത്തിലും ലയണൽ മെസ്സി എഫക്ട് ഉണ്ട്.മെസ്സി അരങ്ങേറിയതിന് ശേഷം ഇന്റർ മയാമി കളിച്ച എല്ലാ മത്സരങ്ങളിലും അവർ വിജയിച്ചിട്ടുണ്ട്.ചരിത്രത്തിൽ ആദ്യമായി കൊണ്ട് ഒരു കിരീടം നേടാൻ അവർക്ക് ഇപ്പോൾ സാധിച്ചിട്ടുണ്ട്.ഓപ്പൺ കപ്പ് കൂടി നേടാനുള്ള അവസരം ഇപ്പോൾ അവരുടെ മുന്നിലുണ്ട്.ഇനി MLS ലെ പ്ലേ ഓഫിലേക്ക് എത്തുക എന്ന ഒരു വെല്ലുവിളിയാണ് ടീമിന്റെ മുന്നിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *