മെസ്സി എന്ന ഒരാൾ കാരണമാണ് അവർ കിരീടഫേവറേറ്റുകളാവുന്നത്:റോബി കീൻ

ഇത്തവണത്തെ എംഎൽഎസ് സീസണിൽ മോശമല്ലാത്ത ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മയാമി ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അവർ വിജയിച്ചിരുന്നു. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ലോസ് ആഞ്ചലസ് ഗാലക്സിയെ അവർ സമനിലയിൽ തളച്ചിരുന്നു. അമേരിക്കയിലെ ശക്തമായ ടീമുകളിൽ ഒന്നാണ് ലോസ് ആഞ്ചലസ് എഫ്സി.ഈ രണ്ടു മത്സരങ്ങളിലും ലയണൽ മെസ്സി തിളങ്ങിയിരുന്നു. ആദ്യ മത്സരത്തിൽ മെസ്സി ഒരു അസിസ്റ്റ് സ്വന്തമാക്കിയിരുന്നു.

ഇന്നത്തെ മത്സരത്തിൽ ഇൻഡർ മയാമിയെ രക്ഷപ്പെടുത്തിയ സമനില ഗോൾ നേടിയത് ലയണൽ മെസ്സിയാണ്. ഏതായാലും ഐറിഷ് ഇതിഹാസമായ റോബി കീൻ ഇപ്പോൾ മെസ്സിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. മെസ്സി എന്ന ഒരാൾ കാരണമാണ് ഇന്റർ മയാമി എംഎൽഎസിലെ കിരീട ഫേവറേറ്റ്കളാവുന്നത് എന്നാണ് കീൻ പറഞ്ഞിട്ടുള്ളത്. നേരത്തെ LA ഗാലക്സിക്ക് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് റോബി കീൻ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ എപ്പോഴും എംഎൽഎസ് മത്സരങ്ങൾ കാണാറുണ്ട്.എന്റെ കരിയറിലെ വലിയൊരു ഭാഗമായിരുന്നു അമേരിക്കൻ ലീഗ്.LA ഗാലക്സിയുടെ മത്സരങ്ങൾ ഞാൻ എപ്പോഴും വിളിക്കാറുണ്ട്. പക്ഷേ കഴിഞ്ഞ രണ്ടുവർഷമായി അവർക്ക് നല്ല സമയമല്ല. നിലവിൽ ലീഗ് ബുദ്ധിമുട്ടുള്ളതാണ്. ഇപ്പോൾ ഇന്റർ മയാമി കൂടി കിരീട ഫേവറേറ്റുകൾ ആണ്. അതിന് കാരണം ലയണൽ മെസ്സി മാത്രമാണ്.അദ്ദേഹം ഒരു ടോപ്പ് പ്ലെയറാണ്. മാത്രമല്ല മറ്റു ബാഴ്സലോണ താരങ്ങളെയും അവർ കൊണ്ടുവന്നിട്ടുണ്ട്. അത് വളരെയധികം താൽപര്യം ഉണ്ടാക്കുന്ന കാര്യമാണ്.തീർച്ചയായും ഇത്തവണത്തെ കിരീടം അവർ നേടാനും വളരെയധികം സാധ്യതകളുണ്ട്, അക്കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല ” ഇതാണ് റോബി കീൻ പറഞ്ഞിട്ടുള്ളത്.

2011 മുതൽ 2016 വരെയാണ് LA ഗാലക്സിക്ക് വേണ്ടി റോബി കീൻ കളിച്ചിട്ടുള്ളത്. ഈ സമയത്ത് ഡേവിഡ് ബെക്കാമും അവർക്ക് വേണ്ടി കളിച്ചിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ ആയ ലിവർപൂൾ,ടോട്ടൻഹാം എന്നിവർക്ക് വേണ്ടി ഒക്കെ കളിച്ചിട്ടുള്ള ഇതിഹാസമാണ് റോബി കീൻ.നിലവിൽ അദ്ദേഹം പരിശീലക വേഷത്തിലാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *