മെസ്സി എത്ര കാലം? ഇന്റർമയാമി ഉടമസ്ഥൻ പറയുന്നു!

2023 സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർമയാമിയിൽ എത്തിയത്. മെസ്സിയുടെ വരവോടുകൂടി അമേരിക്കൻ ലീഗിന്റെ പ്രശസ്തി വർദ്ധിക്കുകയായിരുന്നു. മികച്ച പ്രകടനം അമേരിക്കൻ മണ്ണിലും പുറത്തെടുക്കാൻ മെസ്സിക്ക് സാധിക്കുന്നുണ്ട്. ക്ലബ്ബിന് വേണ്ടി 39 മത്സരങ്ങൾ കളിച്ച മെസ്സി 52 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചിട്ടുണ്ട്.2 കിരീടങ്ങൾ നേടാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

എന്നാൽ മെസ്സിയുടെ ക്ലബ്ബ്മായുള്ള കോൺട്രാക്ട് അടുത്ത വർഷമാണ് അവസാനിക്കുക. മെസ്സി ഇനി ഇന്റർമയാമിയിൽ എത്രകാലം തുടരുമെന്ന് അവരുടെ ഉടമസ്ഥനായ ജോർഹെ മാസിനോട് ചോദിച്ചിരുന്നു.മെസ്സിയുടെ കോൺട്രാക്ട് പുതുക്കാൻ കഴിയും എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ഇന്റർമയാമി ഉടമസ്ഥൻ പറഞ്ഞത് ഇപ്രകാരമാണ്.

” നിലവിൽ മെസ്സിക്ക് 2025 വരെ കരാർ അവശേഷിക്കുന്നുണ്ട്. ഞാനും മെസ്സിയും ഇരുന്നുകൊണ്ട് ഭാവിയെക്കുറിച്ച് ചർച്ച ചെയ്യും.ഞാൻ നേരത്തെ പറഞ്ഞത് ഒന്നുകൂടി ആവർത്തിക്കുന്നു.2026 നമ്മൾ പുതിയ ഒരു സ്റ്റേഡിയം ഓപ്പൺ ചെയ്യുന്നുണ്ട്. അന്ന് നമ്മുടെ പത്താം നമ്പറുകാരനായി കൊണ്ട് മെസ്സി തന്നെ ഉണ്ടാകും ” ഇതാണ് ഇന്റർമയാമി ഉടമസ്ഥൻ പറഞ്ഞിട്ടുള്ളത്.

അതായത് 2026 വരെ എന്തായാലും മെസ്സി ക്ലബ്ബിനോടൊപ്പം ഉണ്ടാകും എന്ന് ഇദ്ദേഹം ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്. മെസ്സി ഇന്റർമയാമിയിൽ തന്നെ തന്റെ കരിയർ അവസാനിപ്പിക്കാനാണ് സാധ്യത.യൂറോപ്പ്യൻ ഫുട്ബോളിലേക്ക് ഇനി മടങ്ങില്ല എന്നുള്ള കാര്യം മെസ്സി തന്നെ നേരത്തെ അറിയിച്ചിരുന്നു. അടുത്ത സീസണിൽ താരം ഹവിയർ മശെരാനോക്ക് കീഴിലായിരിക്കും ഇന്റർമയാമിയിൽ കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *