മെസ്സി ഇമ്പാക്ട് വളരെ വലുത്, അറ്റൻഡൻസ് കണക്കുകൾ കാണൂ!

കഴിഞ്ഞ വർഷത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് സൂപ്പർതാരം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർമയാമിയിൽ എത്തിയത്. മെസ്സിയുടെ വരവ് വലിയ ഒരു ഇമ്പാക്ട് തന്നെയാണ് അമേരിക്കൻ ഫുട്ബോളിൽ ഉണ്ടാക്കിയിട്ടുള്ളത്. കളിക്കളത്തിനകത്തും പുറത്തും വലിയ വളർച്ച കൈവരിക്കുക ഇന്റർമയാമിക്ക് സാധിച്ചിരുന്നു.മാത്രമല്ല ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടം അവർ സ്വന്തമാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ സീസണിൽ ലീഗ്സ് കപ്പ് കിരീടം സ്വന്തമാക്കാൻ ഇന്റർമയാമിക്ക് സാധിച്ചിരുന്നു.ഈ സീസണിലും മെസ്സി എഫ്ക്റ്റ് തുടരുകയാണ്. അമേരിക്കൻ ലീഗിൽ ഗംഭീര പ്രകടനമാണ് ഇന്റർമയാമി നടത്തിയിട്ടുള്ളത്. മെസ്സിയുടെ അഭാവത്തിൽ പോലും മികച്ച പ്രകടനം നടത്താൻ അവർക്ക് കഴിഞ്ഞിരുന്നു. തുടർന്ന് 28 ക്ലബ്ബുകൾ പരാജയപ്പെടുത്തിക്കൊണ്ട് എംഎൽഎസ് ഷീൽഡ് അവർ സ്വന്തമാക്കുകയും ചെയ്തു. അങ്ങനെ വലിയ മാറ്റങ്ങളാണ് മെസ്സി ഇന്റർമയാമി എന്ന ക്ലബ്ബിനകത്ത് സൃഷ്ടിച്ചിട്ടുള്ളത്.

മെസ്സിയുടെ ഇമ്പാക്ട് തെളിയിക്കുന്ന മറ്റൊരു കണക്കുകൂടി പുറത്തുവന്നിട്ടുണ്ട്.ഇന്റർമയാമിയുടെ ആവറേജ് അറ്റൻഡൻസാണ് എടുത്തു പറയേണ്ടത്.2022ൽ ശരാശരി 12,000 ആരാധകർ മാത്രമായിരുന്നു ഇന്റർമയാമിയുടെ മത്സരം കാണാൻ വേണ്ടി സ്റ്റേഡിയത്തിൽ എത്തുക. 2023ലാപകുതിയിലാണ് മെസ്സി മയാമിയിൽ എത്തിയത്. ഇതോടെ ആവറേജ് അറ്റൻഡൻസ് വർദ്ധിച്ചു. ശരാശരി 15,000 ത്തോളം ആരാധകർ കഴിഞ്ഞ വർഷം ഇന്റർമയാമിയുടെ മത്സരങ്ങൾ കാണാൻ വേണ്ടി എത്തിയിട്ടുണ്ട്.

ഈ വർഷമാണ് പ്രകടമായ മാറ്റം സംഭവിച്ചിട്ടുള്ളത്. ശരാശരി 21,000 ഓളം ആരാധകർ ഓരോ ഇന്റർമയാമിയുടെ മത്സരം വീക്ഷിക്കാൻ വേണ്ടി സ്റ്റേഡിയത്തിൽ എത്തുന്നുണ്ട്.

മെസ്സിയുടെ വരവോടുകൂടി 3000 ത്തോളം സീറ്റുകൾ സ്റ്റേഡിയത്തിൽ പുതുതായി നിർമ്മിച്ചിരുന്നു. നിലവിൽ പരമാവധി കപ്പാസിറ്റി 23,000 ആണ്. മെസ്സി ഉള്ള മത്സരങ്ങൾക്കെല്ലാം തന്നെ ഈ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരിക്കും. നിലവിൽ മെസ്സിയുടെ സാന്നിധ്യത്തെ ആശ്രയിച്ചു കൊണ്ടാണ് ഇന്റർ മയാമിയുടെ മറ്റുള്ള പല കാര്യങ്ങളും മുന്നോട്ടുപോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *