മെസ്സി ഇനി അർജന്റീനക്കൊപ്പം, ഇന്റർ മയാമിയുടെ എത്ര മത്സരങ്ങൾ നഷ്ടമാകും?
ഈ ഇന്റർനാഷണൽ ബ്രേക്കിൽ 2 മത്സരങ്ങളാണ് ലോക ചാമ്പ്യന്മാരായ അർജന്റീന കളിക്കുന്നത്. ആദ്യ മത്സരത്തിൽ ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികൾ.വരുന്ന എട്ടാം തീയതി അർജന്റീനയിൽ വെച്ചാണ് ഈ മത്സരം നടക്കുക. പിന്നീട് 13 ആം തീയതി നടക്കുന്ന മത്സരത്തിൽ ബൊളീവിയയെ അവരുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് അർജന്റീന നേരിടുക.
ഈ മത്സരങ്ങൾക്കുള്ള ടീമിനെ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി പ്രഖ്യാപിച്ചിരുന്നു. മെസ്സി തന്നെയാണ് അർജന്റീനയെ നയിക്കുക.ലോസ് ആഞ്ചലസ് എഫ്സിക്കെതിരെയുള്ള മത്സരത്തിൽ ഇന്റർ മയാമിക്ക് വേണ്ടി രണ്ട് അസിസ്റ്റുകൾ മെസ്സി നേടിയിരുന്നു. ഇനി അർജന്റീന ദേശീയ ടീമിന്റെ ക്യാമ്പിനോടൊപ്പമാണ് മെസ്സി ഉണ്ടാവുക.എന്നാൽ ഇതേ സമയം തന്നെ ഇന്റർ മയാമിയുടെ ലീഗ് മത്സരങ്ങളും നടക്കുന്നുണ്ട്.
For a person who is such an introvert to reach this level of fame, popularity, love and affection simply based on his football is incredible. Messi isn’t repeatable.
— FCB Albiceleste (@FCBAlbiceleste) September 4, 2023
pic.twitter.com/X2Kz1xWtg6
സെപ്റ്റംബർ 10 ആം തീയതി നടക്കുന്ന മത്സരത്തിൽ സ്പോർട്ടിങ് കൻസാസ് സിറ്റിയാണ് ഇന്റർ മയാമിയുടെ എതിരാളികൾ. ഈ മത്സരം ലയണൽ മെസ്സിക്ക് നഷ്ടമാകും. അതിനുശേഷം സെപ്റ്റംബർ പതിനേഴാം തീയതി മയാമി അറ്റ്ലാന്റ യുണൈറ്റഡിനെതിരെ കളിക്കുന്നുണ്ട്.ഈ മത്സരത്തിൽ മെസ്സി കളിക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. എന്തെന്നാൽ ബൊളീവിയക്കെതിരെയുള്ള അർജന്റീനയുടെ മത്സരം സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലാ പാസ് മൈതാനത്ത് വെച്ചുകൊണ്ടാണ്.
അതുകൊണ്ടുതന്നെ ലയണൽ മെസ്സിക്ക് ആ മത്സരത്തിൽ വിശ്രമം നൽകിയേക്കും എന്ന റൂമറുകൾ ഉണ്ട്. ആ മത്സരം മെസ്സി കളിക്കുന്നില്ലെങ്കിൽ അറ്റ്ലാന്റക്കെതിരെയുള്ള മത്സരത്തിലേക്ക് മെസ്സി തിരിച്ചെത്തിയേക്കും.ഇനി മെസ്സി ബൊളീവിയക്കെതിരെയുള്ള മത്സരം കളിക്കുകയാണെങ്കിൽ സെപ്റ്റംബർ 21ആം തീയതി ടോറോന്റോക്കെതിരെ നടക്കുന്ന മത്സരത്തിലായിരിക്കും മെസ്സി തിരിച്ചെത്തുക എന്നാണ് റിപ്പോർട്ടുകൾ. ഏതായാലും ഇന്റർ മയാമിക്കൊപ്പം നിലവിൽ രണ്ടു മത്സരങ്ങളാണ് മെസ്സിക്ക് നഷ്ടമാവാൻ സാധ്യത. രണ്ടു മത്സരങ്ങളും അതിജീവിക്കുക എന്ന വെല്ലുവിളിയാണ് മയാമിയുടെ മുന്നിലുള്ളത്.