മെസ്സി അർജന്റീനക്കായി കളിക്കില്ലേ? പരിക്കിനെ കുറിച്ച് ടാറ്റ മാർട്ടിനോയുടെ അപ്ഡേറ്റ്.
ഇന്ന് അമേരിക്കൻ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ഇന്റർ മയാമിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്റർമയാമി ഡിസി യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ തിളങ്ങിയത് സൂപ്പർ താരം ലൂയിസ് സുവാരസാണ്. രണ്ട് ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.പരിക്ക് കാരണം മെസ്സി ഈ മത്സരത്തിൽ കളിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ അഭാവത്തിലും വിജയിക്കാൻ കഴിഞ്ഞു എന്നുള്ളത് മയാമിക്ക് സന്തോഷം നൽകുന്ന കാര്യമാണ്.
ലയണൽ മെസ്സിയുടെ പരിക്കിന്റെ അപ്ഡേറ്റ് ഇപ്പോൾ ഇന്റർമയാമി പരിശീലകനായ ടാറ്റ മാർട്ടിനോ നൽകിയിട്ടുണ്ട്.മെസ്സി പരിക്കിൽ നിന്നും മുക്തനായിട്ടില്ല. ഓരോ ആഴ്ച കൂടുന്തോറും അദ്ദേഹത്തിന്റെ പരിക്ക് ഇവാലുവേറ്റ് ചെയ്യും, അദ്ദേഹത്തിന്റെ കാര്യത്തിൽ റിസ്ക് എടുക്കാൻ തയ്യാറല്ല എന്നൊക്കെയാണ് മയാമി പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” മെസ്സിയുടെ ഇഞ്ചുറി ഓരോ ആഴ്ച കൂടുന്തോറും ഞങ്ങൾ പരിശോധിക്കും. അത് അങ്ങനെയാണ് ഡീൽ ചെയ്യേണ്ടത്.ഇന്ന് അദ്ദേഹത്തിന്റെ മുന്നിലുള്ള ലക്ഷ്യം എന്തെന്നാൽ,കോൺകകാഫ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടർ ഫൈനൽ കളിക്കുക എന്നുള്ളതാണ്.മെസ്സിക്ക് മസിൽ ഇഞ്ചുറി ആണ്. അദ്ദേഹത്തിന്റെ സെലക്ഷൻ ദേശീയ ടീമിലെ ആളുകൾക്ക് സംസാരിക്കാനുള്ള വിഷയമാണ് ” ഇതാണ് ഇന്റർമയാമി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
🚨 Lionel Messi will not play for Argentina in the two friendly matches in the United States this month due to injury. Via @gastonedul. 🇦🇷 pic.twitter.com/bAkvO7pjGV
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) March 17, 2024
രണ്ട് സൗഹൃദ മത്സരങ്ങളാണ് അർജന്റീന ഈ മാസം കളിക്കുന്നത്. ഇരുപത്തിമൂന്നാം തീയതി നടക്കുന്ന മത്സരത്തിൽ എൽ സാൽവദോറും ഇരുപത്തിയേഴാം തീയതി നടക്കുന്ന മത്സരത്തിൽ കോസ്റ്റാറിക്കയുമാണ് അർജന്റീനയുടെ എതിരാളികൾ. ഈ മത്സരത്തിൽ മെസ്സി കളിക്കില്ല എന്നുള്ള റിപ്പോർട്ടുകൾ പുറത്തേക്ക് വന്നു കഴിഞ്ഞു. അദ്ദേഹത്തിന്റെ കാര്യത്തിൽ റിസ്ക് എടുക്കാതെ ചാമ്പ്യൻസ് കപ്പിന്റെ മത്സരങ്ങൾക്ക് പൂർണ്ണമായി സജ്ജനായ മെസ്സിയെയാണ് തങ്ങൾക്ക് വേണ്ടതെന്ന് ഈ പരിശീലകൻ വ്യക്തമാക്കി കഴിഞ്ഞു.
അർജന്റീന മെസ്സിയെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മെസ്സി അർജന്റീനക്ക് വേണ്ടി കളിക്കില്ല എന്നാണ് ഗാസ്റ്റൻ എഡ്യൂൾ ഏറ്റവും പുതിയതായി കൊണ്ട് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഏപ്രിൽ മൂന്നാം തീയതിയാണ് ചാമ്പ്യൻസ് കപ്പിലെ ആദ്യപാദ മത്സരം നടക്കുന്നത്. ആ മത്സരത്തിലേക്ക് മെസ്സിയെ തിരിച്ചു കൊണ്ടുവരിക എന്നതാണ് മയാമിയുടെ ഇപ്പോഴത്തെ ലക്ഷ്യം.