മെസ്സി അവാർഡ് അർഹിക്കുന്നില്ല: കാരണങ്ങൾ നിരത്തി മുൻ താരം!
അമേരിക്കൻ ലീഗിലെ ഷീൽഡ് കിരീടം സ്വന്തമാക്കാൻ ഇന്റർമയാമിക്ക് സാധിച്ചിരുന്നു. ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായി കൊണ്ടാണ് അവർ ഷീൽഡ് നേടുന്നത്. ഇതിൽ പിന്നാലെ ഈ സീസണിലെ പുരസ്കാരങ്ങൾക്ക് വേണ്ടിയുള്ള നോമിനി ലിസ്റ്റ് MLS പ്രഖ്യാപിച്ചിരുന്നു. ഏറ്റവും മികച്ച താരത്തിന് നൽകുന്ന പുരസ്കാര പട്ടികയിൽ ഇടം നേടാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു.കൂടാതെ ലൂയിസ് സുവാരസ്സും പട്ടികയിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.
മെസ്സി മികച്ച പ്രകടനമാണ് അമേരിക്കൻ ലീഗിൽ നടത്തിയിട്ടുള്ളത്.18 മത്സരങ്ങളിൽ നിന്ന് 17 ഗോളുകളും 15 അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്. എന്നാൽ ബാക്കിയുള്ള മത്സരങ്ങൾ എല്ലാം തന്നെ മെസ്സിക്ക് പരിക്ക് കാരണം നഷ്ടമാവുകയായിരുന്നു. മെസ്സി ഇത്തവണത്തെ MLS MVP അർഹിക്കുന്നില്ല എന്ന് മുൻ അമേരിക്കൻ താരമായ ട്വൽമാൻ പറഞ്ഞിട്ടുണ്ട്. മെസ്സി ഇല്ലാത്തപ്പോഴും മയാമി മികച്ച പ്രകടനം നടത്തി എന്നാണ് അതിന്റെ കാരണമായി കൊണ്ട് അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുള്ളത്.ട്വൽമാന്റെ വാക്കുകൾ ഇങ്ങനെയാണ്.
” മെസ്സിയുടെ അമേരിക്കൻ ലീഗിലെ കണക്കുകൾ അസാധാരണമാണ്.പക്ഷേ മയാമി കിരീടം നേടിയത് മെസ്സി ഉണ്ടായിട്ട് മാത്രമല്ല. മെസ്സി ഇല്ലാതെ കളിച്ച 9 മത്സരങ്ങളിൽ എട്ടിലും അവർ വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മെസ്സി ഇല്ലാതെ 12% മത്സരങ്ങൾ മാത്രമാണ് മയാമിക്ക് വിജയിക്കാൻ കഴിഞ്ഞിരുന്നത്. പക്ഷേ ഈ വർഷം കാര്യങ്ങൾ എല്ലാം മാറിമറിഞ്ഞു. മെസ്സി ഇല്ലാതെ അതിജീവിക്കാൻ കഴിയും എന്ന് അവർ തെളിയിച്ചു. അതുകൊണ്ടുതന്നെ മെസ്സി ആ അവാർഡ് അർഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല ” ഇതാണ് ട്വൽമാൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും ഒരു മത്സരം കൂടിയാണ് ഇപ്പോൾ ഇന്റർമയാമിക്ക് റെഗുലർ സീസണിൽ അവശേഷിക്കുന്നത്. ന്യൂ ഇംഗ്ലണ്ട് റവല്യൂഷനെയാണ് അവർ നേരിടുക. ആ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി കൊണ്ട് ഷീൽഡ് നേടിയ ടീം എന്ന റെക്കോർഡ് സ്വന്തമാക്കാൻ ഇന്റർമയാമിക്ക് സാധിക്കും.