മെസ്സിയോടുള്ള പേടി എല്ലാവർക്കും മാറി, ഇനി മുഖത്തടിയേറ്റേക്കാം : മയാമിക്ക് മുന്നറിയിപ്പുമായി മുൻ USMNT താരം.
സൂപ്പർ താരം ലയണൽ മെസ്സി വന്നതിനുശേഷം മികച്ച പ്രകടനം പുറത്തെടുക്കാൻ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്ക് സാധിച്ചിരുന്നു.ലീഗ്സ് കപ്പ് കിരീടം ഇന്റർ മയാമിയായിരുന്നു സ്വന്തമാക്കിയിരുന്നത്.മെസ്സി തന്നെയായിരുന്നു ആ കിരീടത്തിലേക്ക് മയാമിയെ നയിച്ചത്. എന്നാൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രീ സീസൺ സൗഹൃദ മത്സരങ്ങൾ നല്ല രീതിയിൽ അല്ല അവർക്ക് പുരോഗമിക്കുന്നത്.ആകെ കളിച്ച ആറുമത്സരങ്ങളിൽ നാലു മത്സരങ്ങളിലും അവർ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഒരെണ്ണത്തിൽ മാത്രമാണ് അവർ വിജയിച്ചിട്ടുള്ളത്.
ഇപ്പോഴിതാ വരുന്ന സീസണിനെ കുറിച്ച് ലയണൽ മെസ്സിക്കും സംഘത്തിനും മുൻ അമേരിക്കൻ താരമായ ട്വൽമാൻ ചില മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. അതായത് കഴിഞ്ഞ തവണത്തെ പോലെ എതിർ ടീമുകൾ ഇനി മെസ്സിയെയും മയാമിയെയും പേടിക്കില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. എതിരാളികളിൽ നിന്ന് മയാമിക്ക് മുഖത്തടിയേറ്റേക്കാമെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.ട്വൽമാന്റെ വാക്കുകൾ ഇങ്ങനെയാണ്.
Leo Messi IS BACK! pic.twitter.com/yUBdrpyoJr
— Leo Messi 🔟 Fan Club (@WeAreMessi) February 7, 2024
” പലരും കരുതുന്നത് മയാമിക്ക് കാര്യങ്ങൾ വളരെ എളുപ്പമായിരിക്കും എന്നാണ്,എന്നാൽ അങ്ങനെ സംഭവിക്കില്ല.ഞാൻ കരുതുന്നത് അവർക്ക് എതിരാളികളിൽ നിന്നും മുഖത്ത് അടിയേറ്റേക്കാം എന്നാണ്. കഴിഞ്ഞ തവണത്തെപ്പോലെ ആവില്ല കാര്യങ്ങൾ,എതിരാളികൾ ആരും തന്നെ ഇനി അവരെ പേടിക്കില്ല.ഇന്റർ മയാമിക്കെതിരെ അവർ അഗ്രസീവാകും. മെസ്സി കളത്തിൽ ഉണ്ടാകുമ്പോൾ അദ്ദേഹത്തിന് എതിരെ എങ്ങനെ കളിക്കുമെന്ന് കഴിഞ്ഞ സീസണിൽ എല്ലാവരും ഭയപ്പെട്ടിരുന്നു.പക്ഷേ ഈ സീസണിൽ അത് ഉണ്ടാവില്ല. എതിരാളികൾക്ക് ആ ഭയമൊക്കെ മാറിക്കഴിഞ്ഞു “ഇതാണ് മുന്‍ അമേരിക്കൻ താരം പറഞ്ഞിട്ടുള്ളത്.
ഏതായാലും പ്രീ സീസൺ ഇന്റർ മയാമിക്ക് ബുദ്ധിമുട്ടേറിയ ഒന്നും തന്നെയായിരുന്നു. താരതമ്യേന ദുർബലരായ ടീമുകൾക്കെതിരെ പോലും വിജയിക്കാൻ ഇന്റർമയാമിക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല പരിക്കു മൂലം മെസ്സി പല മത്സരങ്ങളിലും കളിച്ചിരുന്നുമില്ല.ഈ മാസം ഇരുപത്തിരണ്ടാം തീയതിയാണ് ലയണൽ മെസ്സിയും സംഘവും ആദ്യത്തെ എംഎൽഎസ് മത്സരം കളിക്കുക.