മെസ്സിയെ തോൽപ്പിച്ച് നേടിയ അവാർഡ് മൂല്യമേറിയത്: അറ്റ്ലാന്റ താരം പറയുന്നു!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മയാമിയിൽ എത്തിയത്.വലിയ ഇമ്പാക്ട് അവിടെ ഉണ്ടാക്കാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു. പക്ഷേ അമേരിക്കൻ ലീഗായ MLS ൽ കേവലം ആറുമത്സരങ്ങൾ മാത്രമായിരുന്നു മെസ്സി കളിച്ചിരുന്നത്. അതിൽനിന്ന് ഒരു ഗോളും രണ്ട് അസിസ്റ്റുമായിരുന്നു മെസ്സിയുടെ സമ്പാദ്യം.
എന്നിരുന്നാലും എംഎൽഎസിന്റെ ഏറ്റവും മികച്ച പുതുമുഖ താരത്തിനുള്ള അവാർഡിന്റെ പട്ടികയിൽ മെസ്സി ഇടം നേടിയിരുന്നു. അവസാന മൂന്നുപേരിൽ ഒരാളാവാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു. പക്ഷേ മെസ്സിയെ പുറകിലാക്കിക്കൊണ്ട് അറ്റ്ലാന്റ യുണൈറ്റഡിന്റെ ജിയാകുമാക്കിസായിരുന്നു ഈ അവാർഡ് സ്വന്തമാക്കിയിരുന്നത്. മെസ്സിയെ തോൽപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അതുകൊണ്ടുതന്നെ ഈ അവാർഡ് മൂല്യമേറിയതാണ് എന്നുമാണ് ഇതേക്കുറിച്ച് അറ്റ്ലാന്റ താരം പറഞ്ഞിട്ടുള്ളത്.ജിയാകുമാകിസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Messi showing the Ballon D'or to Inter Miami academy
— football b*stards (@FootballBstards) November 3, 2023
Inspirational 👏
pic.twitter.com/6esrOzeiuK
” ഈ അവാർഡ് നേടാൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്.ഞാൻ വളരെയധികം സംതൃപ്തനാണ്. ലയണൽ മെസ്സിക്കെതിരെ മത്സരിച്ചു കൊണ്ടാണ് ഈ അവാർഡ് കരസ്ഥമാക്കിയിട്ടുള്ളത്.അതുകൊണ്ടുതന്നെ ഇതിന് മൂല്യം ഏറെയാണ്. മെസ്സിയെ തോൽപ്പിച്ചതായതുകൊണ്ട് ഈ അവാർഡിന് ഇപ്പോൾ ഏറെ പ്രത്യേകതകൾ ഉണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത് ” ഇതാണ് അറ്റ്ലാന്റ യുണൈറ്റഡ് താരം പറഞ്ഞിട്ടുള്ളത്.
ഈ സീസണിലായിരുന്നു അദ്ദേഹം അറ്റ്ലാന്റ യുണൈറ്റഡിലേക്ക് എത്തിയിരുന്നത്. 27 മത്സരങ്ങൾ കളിച്ച താരം 17 ഗോളുകൾ നേടിയിരുന്നു. അതും പെനാൽറ്റികൾ ഒന്നും ഇല്ലാതെയായിരുന്നു 17 ഗോളുകൾ പൂർത്തിയാക്കിയിരുന്നത്. അർഹിച്ച ഒരു പുരസ്കാരം തന്നെയാണ് അദ്ദേഹം കരസ്ഥമാക്കിയത്.