മെസ്സിയെ കാണുന്നതുവരെ ഞാൻ അത് വിശ്വസിച്ചിരുന്നില്ല: ഇന്റർ മയാമി സഹതാരം പറയുന്നു.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ എത്തിയത്. തികച്ചും അപ്രതീക്ഷിതമായ ഒരു നീക്കമായിരുന്നു അത്. കാരണം ലയണൽ മെസ്സി ഇത്രവേഗത്തിൽ യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിക്കുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ സമ്മർദ്ദങ്ങൾ ഇല്ലാതെ കളിക്കാൻ വേണ്ടി മെസ്സി അമേരിക്കയെ തിരഞ്ഞെടുക്കുകയായിരുന്നു. ബാഴ്സലോണ ഉൾപ്പെടെയുള്ള ഓപ്ഷനുകൾ മുന്നിലുണ്ടായിട്ടും മെസ്സി യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിക്കുകയായിരുന്നു.
മെസ്സി ഇന്റർ മയാമിയിലേക്ക് പോകുന്നു എന്നുള്ളത് പലർക്കും വിശ്വസിക്കാൻ സാധിക്കുന്നതിനും അപ്പുറത്തായിരുന്നു. ഇന്റർ മയാമി താരമായ നിക്കോളാസ് സ്റ്റെഫാനെല്ലി ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. അതായത് ലയണൽ മെസ്സി ക്ലബ്ബിലേക്ക് വരുന്നു എന്നത് താൻ വിശ്വസിച്ചിരുന്നില്ലെന്നും മെസ്സിയെ കണ്ടപ്പോൾ മാത്രമാണ് താൻ അത് വിശ്വസിച്ചത് എന്നുമാണ് സ്റ്റെഫാനെല്ലി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣️Nicolas Stefanelli: “When the news of Messi coming to Miami came out, we couldn’t believe it. We said it was a lie. I didn’t believe it. I said it wouldn’t happen. I didn’t believe it until I met him.” 🐐🙌 pic.twitter.com/IR4eZ2NjaO
— Inter Miami News Hub (@Intermiamicfhub) January 6, 2024
” മെസ്സി ഇന്റർ മയാമിയിലേക്ക് വരുന്നു എന്ന വാർത്ത പുറത്തേക്ക് വന്നപ്പോൾ ഞങ്ങൾ ആരും തന്നെ അത് വിശ്വസിച്ചിരുന്നില്ല. ഞങ്ങൾക്ക് അത് വിശ്വസിക്കാൻ സാധിക്കുമായിരുന്നില്ല. അത് നുണയാണെന്ന് ഞങ്ങൾ എല്ലാവരും പറഞ്ഞു.ഞാനും അത് വിശ്വസിച്ചിരുന്നില്ല.അത് സംഭവിക്കാൻ സാധിക്കാത്തതാണെന്ന് ഞാൻ പറഞ്ഞു. ലയണൽ മെസ്സിയെ നേരിട്ട് കാണുന്നത് വരെ എനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല “ഇതാണ് മെസ്സിയുടെ സഹതാരം പറഞ്ഞിട്ടുള്ളത്.
ഫെബ്രുവരി അവസാനത്തിലാണ് അടുത്ത അമേരിക്കൻ ലീഗ് സീസൺ ആരംഭിക്കുക.എന്നാൽ അതിനു മുൻപ് 7 സൗഹൃദ മത്സരങ്ങൾ കളിക്കാൻ ഇന്റർ മയാമി തീരുമാനച്ചിട്ടുണ്ട്. ജനുവരി 19 ആം തീയതിയാണ് ലയണൽ മെസ്സിയും സംഘവും ആദ്യ ഫ്രണ്ട്‌ലി മത്സരം കളിക്കുക.എൽ സാൽവദോറിന്റെ നാഷണൽ ടീമിനെതിരെയാണ് മയാമി കളിക്കുക