മെസ്സിയെ കാണാൻ മല കയറി ആരാധകർ, ഒടുക്കം നിരാശ മാത്രം!

ഇന്നലെ നടന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ഹോങ്കോങ് ടീമും ഇന്റർ മയാമിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ഇന്റർ മയാമി മത്സരത്തിൽ വിജയിച്ചിരുന്നു. എന്നാൽ ലയണൽ മെസ്സിയോ ലൂയിസ് സുവാരസോ ഈ മത്സരത്തിൽ കളിച്ചിരുന്നില്ല. പരിക്ക് മൂലമായിരുന്നു മെസ്സിക്ക് പുറത്തിരിക്കേണ്ടി വന്നത്.

ഇക്കാര്യത്തിൽ വ്യാപകമായ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.ഇതിനിടെ ലയണൽ മെസ്സിയുടെ കളി കാണാൻ വേണ്ടി ഒരു കൂട്ടം ആരാധകർ മല കയറിയിരുന്നു. അതായത് സ്റ്റേഡിയത്തിന് പുറത്തുള്ള മലമുകളിലായിരുന്നു ഒരു കൂട്ടം ആരാധകർ മത്സരം വീക്ഷിക്കാൻ വേണ്ടി തമ്പടിച്ചിരുന്നത്.അത്രയും റിസ്ക് എടുത്തിട്ടും നിരാശ മാത്രമായിരുന്നു അവർക്ക് ഫലം.എന്തെന്നാൽ ലയണൽ മെസ്സിയുടെ കളി കാണാൻ അവർക്ക് കഴിഞ്ഞിട്ടില്ല. മലമുകളിൽ ഇരിക്കുന്ന ആരാധകരുടെ ചിത്രങ്ങളൊക്കെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

മത്സരത്തിൽ മെസ്സി കളിക്കാത്തതിൽ ഹോങ്കോങ്ങിൽ വലിയ വിവാദമായിട്ടുണ്ട്. പണം തിരിച്ചു നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് ആരാധകർ ഒരു ക്യാമ്പയിൻ തന്നെ ഇപ്പോൾ സംഘടിപ്പിച്ചിട്ടുണ്ട്.വിവാദങ്ങൾ കനത്തത്തോടെ ഹോങ്കോങ് ഗവൺമെന്റ് തന്നെ ഇതിൽ ഇടപെട്ടിട്ടുണ്ട്. ഒരു സ്റ്റേറ്റ്മെന്റ് ഗവൺമെന്റ് ഇറക്കിയിട്ടുണ്ട്. മത്സരം സംഘടിപ്പിച്ച ഓർഗനൈസേഴ്സ്നോട് ലയണൽ മെസ്സി കളിക്കാത്തതിൽ വിശദീകരണം തേടിയിരിക്കുകയാണ് ഗവൺമെന്റ്. ആരാധകരെ പോലെ തന്നെ ഗവൺമെന്റ് മെസ്സി കളിക്കാത്തതിൽ കടുത്ത നിരാശയിലാണെന്നും ഫണ്ടിംഗ് തുക കുറക്കുന്ന ഉൾപ്പെടെയുള്ള നടപടികൾ ഇക്കാര്യത്തിൽ ഗവൺമെന്റ് കൈകൊള്ളുമെന്നും ഈ സ്റ്റേറ്റ്മെന്റിൽ അവർ ഓർഗനൈസേഴ്സിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ അൽ നസ്റിനെതിരെയുള്ള മത്സരത്തിൽ പരിക്ക് മൂലം മെസ്സി സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഓർഗനൈസേഴ്സുമായി കോൺട്രാക്ട് ഉള്ളതുകൊണ്ട് മത്സരത്തിന്റെ അവസാനത്തിൽ കുറച്ച് സമയം മെസ്സി കളിക്കളത്തിലേക്ക് വരികയായിരുന്നു. പക്ഷേ ഹോങ്കോങ്ങില്‍ ഒരു മിനിട്ടു പോലും മെസ്സി കളിക്കളത്തിൽ എത്തിയിരുന്നില്ല. പരിശീലകൻ മാർട്ടിനോ ആരാധകരോട് സോറി പറയുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *