മെസ്സിയെ കളിപ്പിക്കുന്നത് അപകടമെന്ന് തിരിച്ചറിഞ്ഞു: ടാറ്റ മാർട്ടിനോ
ഇന്ന് അമേരിക്കൻ ലീഗിൽ നടന്ന മത്സരത്തിൽ ഇന്റർമയാമിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.കോളോറാഡോയാണ് ഇന്റർമയാമിയെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ ലയണൽ മെസ്സി ഒരു കിടിലൻ ഗോൾ സ്വന്തമാക്കിയിരുന്നു.
പരിക്ക് കാരണം കഴിഞ്ഞ കുറച്ചു മത്സരങ്ങൾ നഷ്ടമായ മെസ്സി ഈ മത്സരത്തിലാണ് തിരികെ വന്നത്. കഴിഞ്ഞ മോന്റെറിക്കെതിരെയുള്ള മത്സരത്തിൽ മെസ്സി കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ പരിശീലകൻ കളിപ്പിച്ചിരുന്നില്ല.ഇതേ റ്റാറ്റ മാർട്ടിനോ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ആ മത്സരത്തിൽ മെസ്സിയെ കളിപ്പിക്കുന്നത് അപകടമാണെന്ന് തങ്ങൾ തിരിച്ചറിഞ്ഞു എന്നാണ് കോച്ച് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨🗣️Tata Martino:
— PSG Chief (@psg_chief) April 7, 2024
“We knew it was dangerous for Messi to play against Monterrey in the first leg. We wanted him to play a few minutes tonight to help him gain more confidence for the return leg on Wednesday and everything is going as planned “ pic.twitter.com/Mjk32bojZh
” ഞങ്ങൾ പ്ലാൻ ചെയ്ത പോലെ തന്നെയാണ് ലയണൽ മെസ്സിയുടെ റിക്കവറി മുന്നോട്ട് പോകുന്നത്.കഴിഞ്ഞ മത്സരത്തെക്കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല. നിലവിലെ പ്ലാൻ എന്തെന്നാൽ മോന്റെറിക്കെതിരെയുള്ള രണ്ടാം പാദ മത്സരത്തിൽ മെസ്സിയെ കളിപ്പിക്കുക എന്നുള്ളതാണ്.ആദ്യപാദത്തിൽ മെസ്സിയെ കളിപ്പിക്കുന്നത് അപകടകരമാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.അത് റിസ്കാണ്.ഈ മത്സരത്തിൽ മെസ്സിയെ കുറച്ചുനേരം കളിപ്പിക്കുക, അദ്ദേഹത്തിന്റെ കോൺഫിഡൻസ് വർദ്ധിപ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ.അദ്ദേഹം ഗോൾ നേടി. ഞങ്ങളുടെ പ്ലാൻ അനുസരിച്ച് തന്നെയാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത് “ഇന്റർമയാമി പരിശീലകൻ പറഞ്ഞു.
അതായത് അടുത്ത മോന്റെറിക്കെതിരെയുള്ള രണ്ടാം പാദ മത്സരത്തിൽ ലയണൽ മെസ്സി ഉണ്ടാകും. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ആദ്യപാദത്തിൽ ഇന്റർമയാമി പരാജയപ്പെട്ടിരുന്നത്.അതുകൊണ്ടുതന്നെ ഒരു തിരിച്ചുവരവ് അവർക്ക് അത്യാവശ്യമാണ്. പക്ഷേ അവസാനമായി കളിച്ച നാലു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ഇന്റർമയാമിക്ക് നിരാശ നൽകുന്ന കാര്യമാണ്.