മെസ്സിയെ അഴിച്ചു വിടണം, പ്രതികാരം തീർക്കണം:ഇന്റർമയാമി പരിശീലകൻ
ഇന്റർമയാമി അടുത്ത മത്സരത്തിൽ കരുത്തരായ ന്യൂയോർക്ക് റെഡ് ബുൾസിനെയാണ് നേരിടുക. ലീഗിൽ നടക്കുന്ന പന്ത്രണ്ടാം മത്സരത്തിലാണ് ഇന്റർമയാമി ഇവരുമായി ഏറ്റുമുട്ടുന്നത്. വരുന്ന ഞായറാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5 മണിക്കാണ് ഈ മത്സരം നടക്കുക.ഇന്റർമയാമിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.
ഏറ്റവും അവസാനമായി ഇരുവരും ഏറ്റുമുട്ടിയ സമയത്ത് വലിയ ഒരു തോൽവി ഇന്റർമയാമിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ഇന്റർമയാമി പരാജയപ്പെട്ടിരുന്നത്.അതിന് പ്രതികാരം വീട്ടാനാണ് ഈ മത്സരത്തിൽ ഇന്റർമയാമി ലക്ഷ്യം വെക്കുന്നത്.കൂടാതെ ലയണൽ മെസ്സിക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകുമെന്ന് ഇന്റർമയാമി പരിശീലകൻ ടാറ്റ മാർട്ടിനോ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨Watch: Lionel Messi Goals and assists for Inter Miami in the month of April. 🙌
— Inter Miami News Hub (@Intermiamicfhub) May 3, 2024
He scored 6 goals and provided 4 assists to win @MLS player of the month award. 🐐 pic.twitter.com/3tqIgryTIv
“ന്യൂയോർക്ക് റെഡ് ബുൾസിനെതിരെയുള്ള മത്സരമായിരുന്നു കഴിഞ്ഞ വർഷത്തെ ഞങ്ങളുടെ ഏറ്റവും മോശം മത്സരം.പക്ഷേ ഇത്തവണ അങ്ങനെ സംഭവിക്കാൻ പാടില്ല.അതേ തീവ്രതയോടെ കൂടിയായിരിക്കും അവർ കളിക്കുക എന്നത് ഞങ്ങൾ പ്രതീക്ഷിക്കുന്നു.സെർജിയോ ബുസ്ക്കെറ്റ്സ് ഇപ്പോൾ തിരിച്ചെത്തിയിട്ടുണ്ട്.ലയണൽ മെസ്സിക്ക് കളിക്കളത്തിൽ എവിടേക്ക് നീങ്ങാനും ഏത് പൊസിഷനിൽ കളിക്കാനും സ്വാതന്ത്ര്യമുണ്ട്. കാരണം ലോകത്തെ ഏറ്റവും മികച്ച താരം അദ്ദേഹം ആണ്. കൂടാതെ മികച്ച ഒരു ഗോൾ സ്കോററുമാണ്. അദ്ദേഹത്തിന്റെ നീക്കങ്ങൾ പരിമിതപ്പെടുത്താൻ ഞങ്ങൾക്ക് ഒരിക്കലും സാധിക്കില്ല. മാത്രമല്ല ഒരുപാട് മത്സരങ്ങൾ ഒന്നും ഇപ്പോൾ ഞങ്ങൾക്ക് കളിക്കേണ്ടി വരുന്നില്ല.അതുകൊണ്ടുതന്നെ റിക്കവർ ആവാനുള്ള സമയം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് ” ഇതാണ് ഇന്റർമയാമിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
മെസ്സി തന്നെയാണ് ഇപ്പോൾ ഇന്റർമയാമിക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരം. കഴിഞ്ഞ ന്യൂ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിലും നാഷ് വില്ലെ എസ്സിക്കെതിരെയുള്ള മത്സരത്തിലും ലയണൽ മെസ്സി രണ്ട് ഗോളുകളും ഒരു അസിസ്റ്റും വീതം നേടിയിരുന്നു.അമേരിക്കൻ ലീഗിൽ 7 മത്സരങ്ങൾ കളിച്ച മെസ്സി 9 ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കി കഴിഞ്ഞു.