മെസ്സിയെക്കുറിച്ച് ജനങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്: ഇന്റർ മയാമി സഹതാരം പറയുന്നു.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ എത്തിയത്.ക്രൂസ് അസൂളിനെതിരെയുള്ള ലീഗ്സ് കപ്പ് മത്സരത്തിലായിരുന്നു മെസ്സി അരങ്ങേറ്റം കുറിച്ചത്. ആ മത്സരത്തിൽ തന്നെ തിളങ്ങാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നു. എന്നാൽ ആ മത്സരത്തിൽ തന്നെയായിരുന്നു ഇന്റർ മയാമിയുടെ മറ്റൊരു താരമായ ഇയാൻ ഫ്രേക്ക് ACL ഇഞ്ചുറി പിടിപെട്ടത്. അതിനുശേഷം ക്ലബ്ബിനുവേണ്ടി കളിക്കാൻ ഈ താരത്തിന് കഴിഞ്ഞിട്ടില്ല.

ഗുരുതരമായി പരിക്കേറ്റ ഫ്രേക്ക് പിന്തുണയുമായി ലയണൽ മെസ്സിയും സഹതാരങ്ങളും രംഗത്ത് വന്നിരുന്നു.അദ്ദേഹത്തിന്റെ ജേഴ്‌സി പിടിച്ചു കൊണ്ട് മെസ്സിയും സംഘവും ഫോട്ടോക്ക് പോസ് ചെയ്തിരുന്നു. ഇതേക്കുറിച്ചൊക്കെ ഇയാൻ ഫ്രേ ഇപ്പോൾ മനസ്സ് തുറന്നു സംസാരിച്ചിട്ടുണ്ട്. തന്റെ സഹതാരങ്ങളെ വളരെയധികം കെയർ ചെയ്യുന്ന ഒരു വ്യക്തിയാണ് മെസ്സി എന്നത് ജനങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് എന്നാണ് ഫ്രേ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സി എന്ന താരത്തെ കുറിച്ചുള്ള പല കാര്യങ്ങളും ആളുകൾക്ക് അറിയാം. പക്ഷേ ആളുകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചെറിയ ചില കാര്യങ്ങളുണ്ട്. അതിലൊന്ന് മെസ്സി തന്നെ സഹതാരങ്ങളെ വളരെയധികം കെയർ ചെയ്യുന്നു എന്നതാണ്.അദ്ദേഹത്തിന്റെ അരങ്ങേറ്റത്തിലെ അവിസ്മരണീയ നിമിഷത്തിലും എന്നെ ഓർക്കാൻ വേണ്ടി അദ്ദേഹം സമയം കണ്ടെത്തി.എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ വലുതായിരുന്നു.ഞാൻ അപ്പോൾ ഇങ്ങനെ ഓർത്തു, മെസ്സിക്ക് അവിടെ എന്നെ പറ്റി ചിന്തിക്കേണ്ട ഒരു ആവശ്യവുമില്ല. പക്ഷേ മെസ്സി അങ്ങനെയാണ്.മെസ്സിയുടെ ഇന്റർവ്യൂ ഞാൻ കണ്ടിരുന്നു.എനിക്ക് സ്പാനിഷ് അറിയാത്തതുകൊണ്ട് ഞാൻ ഗൂഗിളിൽ ട്രാൻസിലേറ്റ് ചെയ്തു.അദ്ദേഹം പറഞ്ഞതൊക്കെ ഞാൻ വായിച്ചു. മെസ്സിയും മറ്റു താരങ്ങളും എന്റെ ജേഴ്സിയുമായി നിൽക്കുന്ന ഫോട്ടോ ഞാൻ കണ്ടു.എനിക്കപ്പോൾ കരച്ചിലാണ് വന്നത്. ഒരുതരം വല്ലാത്ത അനുഭവം എനിക്ക് അപ്പോൾ ഉണ്ടായി. എത്രയും പെട്ടെന്ന് സർജറി പൂർത്തിയാക്കി മെസ്സിക്കൊപ്പം കളിക്കാൻ വെമ്പൽ കൊള്ളുകയായിരുന്നു ഞാൻ ” ഇതാണ് ഇന്റർ മയാമി താരമായ ഇയാൻ ഫ്രേ പറഞ്ഞിട്ടുള്ളത്.

അടുത്ത ഫെബ്രുവരി മാസത്തിലാണ് എംഎൽഎസ് ആരംഭിക്കുക.അതിനു മുൻപ് 6 സൗഹൃദ മത്സരങ്ങൾ ഇന്റർമയാമി കളിക്കുന്നുണ്ട്. ജനുവരി 19 ആം തീയതിയാണ് ആദ്യമത്സരം കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *